Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിരോധത്തിന് ഖത്തറിന്റെ ‘ബദ്ർ’ സഖ്യം; ഒപ്പിട്ട് പാകിസ്താനും തുർക്കി​യയും ഇന്തോനേഷ്യയും

text_fields
bookmark_border
പ്രതിരോധത്തിന് ഖത്തറിന്റെ ‘ബദ്ർ’ സഖ്യം; ഒപ്പിട്ട് പാകിസ്താനും തുർക്കി​യയും ഇന്തോനേഷ്യയും
cancel

ദോഹ: തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും പ്രതിരോധ സുരക്ഷാ -വ്യവസായ മേഖലയിൽ പരസ്പര സഹകരണം ഉറപ്പാക്കുന്നതിനുമായി "ബദർ" പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഖത്തർ, ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കിയ രാഷ്ട്രങ്ങൾ. ദോഹയിൽ നടന്ന ചടങ്ങിൽ ഖത്തർ പ്രതിരോധ മന്ത്രാലയം, ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രാലയം, പാകിസ്താൻ പ്രതിരോധ മന്ത്രാലയം, തുർക്കിയ പ്രതിരോധ മന്ത്രാലയം, പാകിസ്ഥാനിലെ ഡിഫൻസ് ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ ഓർഗനൈസേഷൻ, തുർക്കി പ്രസിഡൻസിക്ക് കീഴിലുള്ള പ്രസിഡൻസി ഡിഫൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് കരാറിൽ പങ്കാളികളായത്. മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ധാരണാപത്രത്തിൽ ഖത്തർ ഒപ്പുവെക്കുന്നത്.

പ്രതിരോധ നിർമ്മാണ രംഗത്തെ സഹകരണം പ്രോത്സാഹിപ്പിക്കുക, നാല് രാജ്യങ്ങൾക്കിടയിൽ പ്രതിരോധ ശേഷി വർധിപ്പിക്കുക, സാങ്കേതിക പ്രതിരോധ പരിശീലനം, ഗവേഷണ -വികസന മേഖലകളിലെ സഹകരണം എന്നിവ ശക്തിപ്പെടുത്തുക എന്നിവയാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്. അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾക്ക് അനുയോജ്യമായ പരിഹാരങ്ങളും വ്യവസായങ്ങളും ഒരുക്കാൻ ഇത് സഹായിക്കും.

ഖത്തറിനെ പ്രതിനിധീകരിച്ച് ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസ്സൻ ആൽഥാനി, പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്, ഫെഡറൽ ഡിഫൻസ് പ്രൊഡക്ഷൻ മന്ത്രി മുഹമ്മദ് റാസ ഹയാത് ഹരജ്, തുർക്കിയ പ്രതിരോധ മന്ത്രി യാഷാർ ഗുലർ, തുർക്കി ഡിഫൻസ് ഇൻഡസ്ട്രി ഏജൻസി മേധാവി പ്രഫ. ഹലൂക് ഗോർഗുൻ, ഇന്തോനേഷ്യ ലോജിസ്റ്റിക്സ് ആൻഡ് ഡിഫൻസ് ഇൻഡസ്ട്രീസ് ആൻഡ് ടെക്നോളജി അഫയേഴ്സ് മന്ത്രി മാർഷൽ യൂസഫ് ജൗഹരി എന്നിവർ പങ്കെടുത്തു.

പൂർണ്ണചന്ദ്രനെ സൂചിപ്പിക്കുന്ന 'ബദർ' എന്ന പേരാണ് ബഹുരാഷ്ട്ര കരാറിന് നൽകിയിരിക്കുന്നത്. ധാരണാപത്രത്തിലൂടെ നാല് രാജ്യങ്ങളും പ്രതിരോധ മേഖലയിൽ പരസ്പര പൂരകങ്ങളായി പ്രവർത്തിക്കുന്നു എന്നാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. പ്രതിരോധം, സമ്പദ്‌വ്യവസ്ഥ എന്നീ മേഖലകളിൽ ഈ കരാറിന് വലിയ പ്രാധാന്യമുണ്ട്.

ഓരോ രാജ്യത്തിന്റെയും പ്രതിരോധ ശേഷിയും ആസ്തികളും പരമാവധി പ്രയോജനപ്പെടുത്തി പങ്കാളിത്ത രാജ്യങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഈ സഹകരണം സഹായിക്കും. കൂടാതെ രാഷ്ട്രങ്ങൾക്കിടയിലെ ബന്ധം കൂടുതൽ വ്യാപിപ്പിക്കുന്നതിനും ബഹുരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനും മേഖലാ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനും ഇത് വഴിയൊരുക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Qatar's 'Badr' alliance for defense
Next Story