ഫലസ്തീൻ കുടുംബങ്ങൾക്ക് ഖത്തറിന്റെ സഹായം
text_fieldsദോഹ: ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് ഈജിപ്തിൽ കുടുങ്ങിയ ഫലസ്തീൻ കുടുംബങ്ങൾക്ക് സഹായവുമായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ്. 10,600 ലധികം ഫലസ്തീൻ കുടുംബങ്ങൾക്ക് അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി ഷോപ്പിങ് വൗച്ചറുകൾ വിതരണം ചെയ്തു.
ഗസ്സയിലെ യുദ്ധത്തെ തുടർന്ന് ഉപജീവനമാർഗങ്ങൾ നഷ്ടപ്പെടുകയും ദുരിതമനുഭവിക്കുകയും ചെയ്യുന്ന കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനും ഫലസ്തീനികളുടെ ജീവിതസാഹചര്യങ്ങൾ ഉറപ്പാക്കുമാനാണ് പദ്ധതിയിലൂടെ ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് ലക്ഷ്യമിടുന്നത്.
അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം, ദുരിത സാഹചര്യങ്ങളെ അതിജീവിക്കാനുള്ള അവരുടെ കരുത്ത് വർധിപ്പിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഫലസ്തീൻ ജനതക്ക് ആവശ്യമായ സഹായം ഉറപ്പാക്കുക എന്ന ഖത്തറിന്റെ നിലപാടിന്റെയും തുടർച്ചയായാണ് സഹായം ലഭ്യമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

