കുവൈത്തിലെ ഖത്തർ അംബാസഡർ സ്ഥാനമേറ്റു
text_fieldsപുതുതായി സ്ഥാനമേറ്റ ഖത്തർ അംബാസഡർ അലി ബിൻ അബ്ദുല്ല അൽ മഹ്മൂദ് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ ജാബിർ അൽ സബാഹിനൊപ്പം
ദോഹ: കുവൈത്തിലെ ഖത്തറിൻെറ പുതിയ നയതന്ത്ര പ്രതിനിധിയായി അലി ബിൻ അബ്ദുല്ല അൽ മഹ്മൂദ് സ്ഥാനമേറ്റു. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ ജാബിർ അൽ സബാഹിന് അധികാര പത്രം കൈമാറിക്കൊണ്ടാണ് പുതിയ അംബാസഡർ സ്ഥാനമേറ്റത്.
ശേഷം നടന്ന കൂടിക്കാഴ്ചയിൽ കുവൈത്ത് അമീറിനും ജനങ്ങൾക്കുമുള്ള ഖത്തർ അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനിയുടെ ആശംസ സന്ദേശം അറിയിച്ചു.
പുതിയ പദവിയിൽ അലി ബിൻ അബ്ദുല്ലക്ക് കുവൈത്ത് അമീർ വിജയാശംസകൾ നേർന്നു.
ഇരുരാജ്യങ്ങൾക്കുമിടയിലെ സൗഹൃദവും നയതന്ത്ര ബന്ധവും കൂടുതൽ ഊഷ്മളമാക്കാൻ പുതിയ പ്രതിനിധിക്ക് കഴിയട്ടേയെന്നും ആശംസിച്ചു.