Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഫോബ്​സ്​ പട്ടികയിൽ...

ഫോബ്​സ്​ പട്ടികയിൽ തിളങ്ങി ​ ഖത്തർ വനിതകൾ

text_fields
bookmark_border
ഫോബ്​സ്​ പട്ടികയിൽ തിളങ്ങി ​ ഖത്തർ വനിതകൾ
cancel
camera_alt

ശൈഖ ഹനാദി ബിൻത്​ നാസർ ആൽഥാനി, ശൈഖ അൽനൗദ്​ ബിൻത്​ ഹമദ്​ ആൽഥാനി

ദോഹ: പശ്ചിമേഷ്യ, വടക്കൻ ആഫ്രിക്ക (മിന) മേഖലയിൽനിന്നുള്ള ഏറ്റവും ശക്തരായ വനിത സംരംഭകരുടെ പട്ടികയിൽ ഇടംപിടിച്ച്​ ഖത്തറിൽനിന്നുള്ള രണ്ടു വനിതകൾ. ഫോബ്​സ്​ പുറത്തിറക്കിയ 50 പേരുടെ പട്ടികയിലാണ്​ ശൈഖ ഹനാദി ബിൻത്​ നാസർ ആൽഥാനി, ശൈഖ അൽനൗദ്​ ബിൻത്​ ഹമദ്​ ആൽഥാനി എന്നിവർ ഇടംപിടിച്ചത്​. അംവാൽ ചെയർപേഴ്​സൻ, അൽവാബ്​ സിറ്റി റിയൽ എസ്​റ്റേറ്റ്​ സ്ഥാപകയും സി.ഇ.ഒയും നാസർ ബിൻ ഖാലിദ്​ ആൽഥാനി ആൻഡ്​​ സൺസ്​ ഗ്രൂപ്​ സി.ഇ.ഒ, ക്യൂ ഓട്ടോ സ്ഥാപക ചെയർപേഴ്​സൻ എന്നീ പദവികൾ വഹിക്കുകയാണ്​ ശൈഖ ഹനാദി. ഖത്തർ ഫിനാൻഷ്യൽ സെന്‍റർ (ക്യൂ.എഫ്​.സി) ചീഫ്​ ബിസിനസ്​ ഓഫിസറും ഡെപ്യൂട്ടി സി.ഇ.ഒയുമാണ്​ ശൈഖ അൽനൗദ്​.

വരുമാനം, ആസ്തി, മാർക്കറ്റ്​ മൂലധനം, തൊഴിലാളികളുടെ എണ്ണം, നേട്ടങ്ങൾ, തൊഴിലാളി സൗഹൃദ അന്തരീക്ഷം, കോർപറേറ്റ്​ സാമൂഹിക ഉത്തരവാദിത്തം എന്നിവ മാനദണ്ഡമാക്കിയാണ്​ ഫോബ്​സ്​ പട്ടികയിലെ റാങ്ക്​ നിശ്ചയിക്കുന്നത്​. മേഖലയെ ലോകത്തെതന്നെ ഏറ്റവും മികച്ച മത്സരമുള്ള വിപണിയാക്കി മാറ്റുന്നതിൽ വനിതകൾ വിജയിച്ചതായി ഫോബ്​സ്​ വിലയിരുത്തുന്നു.

19 രാജ്യങ്ങളിൽനിന്നുള്ളവരാണ്​ 2022 ​പവർഫുൾ ബിസിനസ്​ വുമൺ പട്ടികയിൽ ഇടംനേടിയത്​. ഈജിപ്തും യു.എ.ഇയുമാണ്​ ഏറ്റവും കൂടുതൽ പങ്കാളിത്തമുള്ളത്​. ഏഴുപേരാണ്​ ഇരുരാജ്യങ്ങളിൽനിന്നുമുള്ളത്​. സൗദി അറേബ്യ, മൊറോക്കോ, ​കുവൈത്ത്​, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന്​ നാലുപേർ വീതവുമുണ്ട്​. ബാങ്കിങ്​, സാമ്പത്തിക സേവന മേഖലകളാണ്​ ഏറ്റവും സജീവമായുള്ളത്​. 16 എൻട്രികളാണ്​ ഈ മേഖലയിൽനിന്നും ഉള്ളത്​. ചെറുകിട വ്യാപാര മേഖലയിൽനിന്ന്​ ആറും സാ​ങ്കേതിക മേഖലയിൽനിന്ന്​ അഞ്ചും എൻട്രികളുണ്ട്​.

പട്ടികയിൽ എട്ടാം സ്ഥാനത്താണ്​ ശൈഖ ഹനാദി ഇടംനേടിയത്​. ലണ്ടൻ ബിസിനസ്​ സ്കൂളിൽനിന്നും എം.ബി.എ ബിരുദം പൂർത്തിയാക്കിയ ഇവർ, ലണ്ടൻ സർവകലാശാലയിൽനിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. ഖത്തർ സർവകലാശാലയിൽനിന്നായിരുന്നു ബിരുദം.

1998ൽ ഖത്തറിലെ ആദ്യ സ്വതന്ത്ര ആസ്തിമാനേജ്​മെന്‍റ്​ സ്ഥാപനമായാണ്​ ഖത്തർ ലേഡീസ്​ ഇൻവെസ്റ്റ്​മെന്‍റ്​ കമ്പനി എന്നറിയപ്പെട്ട അംവാൽ ആരംഭിച്ചത്​. 2005ൽ അൽവാബ്​ സിറ്റി പ്രോജക്ടും തുടങ്ങി. ​മികച്ച പ്രഭാഷക കൂടിയാണ്​ ശൈഖ ഹനാദി. 2020ൽ ഗ്ലോബൽ ബിസിനസ്​ ഹാൾ ഓഫ്​ ഫെയിമിൽ ഇടവും നേടിയിരുന്നു. പട്ടികയിൽ 47ാം സ്ഥാനത്താണ്​ ശൈഖ അൽനൗദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forbes list
News Summary - Qatari women shine on Forbes list
Next Story