Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ കപ്പലുകൾക്ക് യാതൊരു ട്രാൻസിറ്റ് ഫീസുമില്ലാതെ ഹുർമുസിലൂടെ സഞ്ചരിക്കാം

text_fields
bookmark_border
ഖത്തർ കപ്പലുകൾക്ക് യാതൊരു ട്രാൻസിറ്റ് ഫീസുമില്ലാതെ ഹുർമുസിലൂടെ സഞ്ചരിക്കാം
cancel

ദോഹ/ തെഹ്റാൻ: ഹുർമുസ് കടലിടുക്കിലൂടെയുള്ള നിയന്ത്രണങ്ങളിൽ നിന്ന് ഇന്ത്യ, ഖത്തർ, ചൈന, ഇറാഖ് രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകപ്പലുകളെ ഒഴിവാക്കിയതായി ഇറാൻ. ഇറാൻ പാർലമെന്റിലെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മിറ്റി ഡെപ്യൂട്ടി ചെയർമാൻ അമീർ ഹയാത്ത് മുഖദ്ദാം ആണ് ഈ നാല് രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് നിയന്ത്രണങ്ങളില്ലാതെ ജലപാതയിലൂടെ കടന്നുപോകാൻ അനുവാദമുണ്ടെന്ന് അറിയിച്ചത്.

ഇറാനിയൻ സ്റ്റുഡൻസ് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹുർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗത നിയന്ത്രണങ്ങളിൽ നിന്ന് ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നിവയെ ഞങ്ങൾ നിലവിൽ ഒഴിവാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് തടസ്സമില്ലാതെ കടന്നുപോകാം. അമേരിക്കയും അവരെ തടയുന്നില്ല' അദ്ദേഹം പറഞ്ഞു.

ഇറാനും ഒമാനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഹുർമുസ് കടലിടുക്ക്, ഗൾഫ് രാജ്യങ്ങളിൽ നിന്ന് അന്താരാഷ്ട്ര വിപണികളിലേക്ക് വൻതോതിൽ എണ്ണ കയറ്റുമതി ചെയ്യപ്പെടുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര പാതകളിലൊന്നാണ്. കഴിഞ്ഞ ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനെ തുടർന്നാണ് ഹുർമുസിലൂടെയുള്ള സഞ്ചാരത്തിന് ഇറാൻ വിലക്കേർപ്പെടുത്തിയത്. ഇറാനും ബന്ധപ്പെട്ട രാജ്യങ്ങളും തമ്മിലുള്ള പരസ്പര താൽപര്യങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ ഇളവുകൾ. ഇതിലൂടെ ഖത്തറിന്റെ എൽ.എൻ.ജി കപ്പലുകൾക്ക് സമുദ്രപാതയിലൂടെ സഞ്ചരിക്കാനാകും. ഇറാന്റെ തീരുമാനം ഖത്തറിന്റെയും മറ്റ് രാഷ്ട്രങ്ങളുടെയും മധ്യസ്ഥതയിൽ പുരോഗമിക്കുന്ന നയതന്ത്രശ്രമങ്ങൾക്ക് ഊർജ്ജം പകരും.

ഹുർമുസിലൂടെ സഞ്ചരിക്കുന്ന ഇന്ത്യ, ചൈന കപ്പലുകളിൽ നിന്ന് ഇറാൻ യാത്രാ ഫീസ് ഈടാക്കുമെന്ന് അമീർ ഹയാത്ത് മുഖദ്ദാം അഭിപ്രായപ്പെട്ടു. അതേസമയം, ഖത്തർ കപ്പലുകൾക്ക് യാതൊരു ട്രാൻസിറ്റ് ഫീസുമില്ലാതെ കടന്നുപോകാൻ അനുമതി നൽകിയിട്ടുണ്ട്. മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിനായാണ് ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ സൗകര്യമൊരുക്കുന്നത്. ചൈനീസ് കപ്പലുകൾക്ക് നൽകിയിരിക്കുന്ന ഇളവ്, ആഗോളതലത്തിൽ ചൈനയുടെ പിന്തുണ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഇറാനുള്ള താൽപര്യങ്ങൾ സംരക്ഷിക്കുകയാണ് ഇളവുകളുടെ ലക്ഷ്യമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Qatari ships can travel through the Strait of Hormuz without any transit fees
Next Story