ഫിഫ ലോകകപ്പ് നിയന്ത്രിക്കാൻ ഖത്തരി റഫറിമർ
text_fieldsഫിഫ ലോകകപ്പ് നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഖത്തരി റഫറിമർ
ദോഹ: ജൂണിൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിലെ മത്സരങ്ങൾ നിയന്ത്രിക്കാൻ ഖത്തറിൽ നിന്നുള്ള റഫറിമാരും. ഫിഫ പുതുതായി പുറത്തിറക്കിയ 170 അംഗ പട്ടികയിലാണ് നാല് ഖത്തരി റഫറിമാർ അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയത്. ആഗോള കായിക മത്സരങ്ങൾ കുറ്റമറ്റ രീതിയിൽ നിയന്ത്രിക്കാനുള്ള ഖത്തറിലെ ഒഫീഷ്യലുകളുടെ കഴിവിനുള്ള അംഗീകാരം കൂടിയാണിത്.
ഓൺ-ഫീൽഡ് ഒഫീഷ്യൽ അബ്ദുറഹ്മാൻ അൽ ജാസിം, അസിസ്റ്റന്റ് റഫറിമാരായ സൗദ് അഹമ്മദ്, താലിബ് സലിം അൽ മർറി, വിഡിയോ അസിസ്റ്റന്റ് റഫറി ഖമീസ് അൽ മർറി എന്നിവരാണ് ലോകകപ്പ് നിയന്ത്രിക്കുന്ന ഖത്തർ സംഘത്തിലുള്ളത്. അടുത്തിടെ നടന്ന വിവിധ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ഖത്തറി റഫറിമാർ കാഴ്ചവെച്ച മികച്ച പ്രകടനമാണ് ലോകകപ്പ് വേദിയിലേക്ക് അവർക്ക് വഴിതുറന്നത്. ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരക്കുന്ന ലോകകപ്പാണ് ജൂണിൽ നടക്കാനിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

