മേഖലയിലെ സംഭവവികാസങ്ങൾ വിലയിരുത്തി ഖത്തർ പ്രധാനമന്ത്രി -സൗദി വിദേശകാര്യ മന്ത്രി ചർച്ച
text_fieldsദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലയുമായി ഫോണിൽ ചർച്ച നടത്തി.
ബുധനാഴ്ച രാവിലെയാണ് ഇരുനേതാക്കളും തമ്മിൽ നിർണായക ഫോൺ സംഭാഷണം നടന്നത്. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന നിരന്തരമായ ഏകോപനത്തിന്റെയും ആലോചനകളുടെയും പശ്ചാത്തലത്തിൽ, മേഖലയിലെ ഏറ്റവും പുതിയ സാഹചര്യങ്ങളും നിലവിലെ സംഭവവികാസങ്ങളും വിശദമായി അവലോകനം ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങളിൽ ഇരുപക്ഷവും തമ്മിലുള്ള സഹകരണം ശക്തമായി തുടരുന്നതിന്റെ ഭാഗമായാണ് ആശയവിനിമയം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

