Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ...

ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി -വെ​നി​സ്വേ​ല​ൻ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി -വെ​നി​സ്വേ​ല​ൻ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt

വെ​നി​സ്വേ​ല​ൻ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ഡെ​ൽ​സി റോ​ഡ്രി​ഗ​സും ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ


ദോ​ഹ: വെ​നി​സ്വേ​ല​ൻ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ഡെ​ൽ​സി റോ​ഡ്രി​ഗ​സു​മാ​യി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ബു​ധ​നാ​ഴ്ച വെ​നി​സ്വേ​ല​യു​ടെ ത​ല​സ്ഥാ​ന​മാ​യ ക​റാ​ക്ക​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഈ ​വ​ർ​ഷം തു​ട​ക്ക​ത്തി​ൽ വെ​നി​േ​സ്വ​ല​യി​ലെ അ​മേ​രി​ക്ക​ൻ ഇ​ട​പെ​ട​ലി​ന്റെ രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ന്ദ​ർ​ശ​നം.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും, പൊ​തു താ​ൽ​പ​ര്യ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യാ​യി. ​പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സു​ര​ക്ഷ​യും സ്ഥി​ര​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ൽ ഖ​ത്ത​റി​ന്റെ പ്ര​തി​ബ​ദ്ധ​ത പ്ര​ധാ​ന​മ​ന്ത്രി ആ​വ​ർ​ത്തി​ച്ചു.

ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ അ​ഭി​വാ​ദ്യം പ്ര​ധാ​ന​മ​ന്ത്രി വെ​നി​സ്വേ​ല​ൻ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റി​നെ അ​റി​യി​ച്ചു.

വെ​നി​സ്വേ​ല​യി​ലെ സ​ർ​ക്കാ​രി​നും ജ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും അ​മീ​ർ ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Qatari Prime Minister meets with Venezuelan acting president
Next Story