ഹിലരി ക്ലിന്റണുമായി ഖത്തർ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
text_fieldsമുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണുമായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: രണ്ടു ദിവസങ്ങളിലായി ഖത്തറിന്റെ തലസ്ഥാന നഗരിയിൽ നടന്ന ദോഹ ഫോറത്തിൽ പങ്കെടുക്കാനെത്തിയ വിവിധ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഖത്തർ പ്രധാനമന്ത്രി. മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണുമായി കൂടിക്കാഴ്ച നടത്തിയ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങൾ പങ്കുവെച്ചു.
ഗ്ലോബൽ ഇനിഷ്യേറ്റീവിൽ സഹകരണത്തിനുള്ള സാധ്യതകൾ അവലോകനം ചെയ്തു. മാൾട്ട ഉപപ്രധാനമന്ത്രിയും വിദേശകാര്യ, ടൂറിസം മന്ത്രിയുമായ ഡോ. ഇയാൻ ബോർഗുമായും മറ്റ് നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
അതേസമയം, പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം ബിൻ സഅദ് അൽ മഹ്മൂദ് അൽബേനിയയുടെ ആരോഗ്യമന്ത്രി ഡോ. എവിസ് സാല, ഡബ്ല്യു.എച്ച്.ഒ ഇ.എം.ആർ.ഒ റീജനൽ ഓഫിസ് ഡയറക്ടർ ഡോ. ഹനാൻ ബാൽഖി, മൈക്രോസോഫ്റ്റ് കോ-ഫൗണ്ടർ ബിൽ ഗേറ്റ്സ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

