Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ പ്രധാനമന്ത്രി -ലെബനൻ പ്രസിഡന്റ് ചർച്ച; ഉഭയകക്ഷി ബന്ധവും മേഖലയിലെ സമാധാനശ്രമങ്ങളും വിലയിരുത്തി

text_fields
bookmark_border
ഖത്തർ പ്രധാനമന്ത്രി -ലെബനൻ പ്രസിഡന്റ് ചർച്ച; ഉഭയകക്ഷി ബന്ധവും മേഖലയിലെ സമാധാനശ്രമങ്ങളും വിലയിരുത്തി
cancel
camera_alt

ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യു​മാ​യി ലെ​ബ​ന​ൻ പ്ര​സി​ഡ​ന്റ് ജോ​സ​ഫ് ഔ​ൻ കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ

ദോഹ: ഉഭയകക്ഷി ബന്ധവും മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളും വിലയിരുത്തി ലെബനൻ പ്രസിഡന്റ് ജോസഫ് ഔനുമായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ബെയ്‌റൂത്തിൽ കൂടിക്കാഴ്ച നടത്തി.

വെള്ളിയാഴ്ച നടന്ന ചർച്ചയിൽ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ആശംസ സന്ദേശം പ്രധാനമന്ത്രി ലെബനൻ പ്രസിഡന്റിന് കൈമാറി. ഖത്തറും ലെബനനും തമ്മിൽ വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. ലെബനനിലെയും പശ്ചിമേഷ്യൻ മേഖലയിലെയും നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ നേതാക്കൾ, സംഘർഷങ്ങൾ കുറക്കാനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുമുള്ള വഴികൾ പങ്കുവെച്ചു. ലെബനന്റെ പരമാധികാരം, ഐക്യം എന്നിവക്ക് ഖത്തറിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatari Prime Minister-Lebanese President talks
Next Story