ഖത്തർ പ്രധാനമന്ത്രി യു.എൻ സെക്രട്ടറി ജനറലുമായി ചർച്ച നടത്തി
text_fieldsശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, അന്റോണിയോ ഗുട്ടറസ്
ദോഹ: ഗസ്സ വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം നടപ്പാക്കുന്നതിനും മേഖലയിൽ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനും കൂട്ടായ ഉത്തരവാദിത്തം ആവശ്യമാണെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി പറഞ്ഞു. ഫലസ്തീൻ ജനതയോടുള്ള തങ്ങളുടെ മാനുഷികവും ചരിത്രപരവും നയതന്ത്രപരവുമായ കടമകൾ നിറവേറ്റുന്നതിൽ ഖത്തർ ഒരു ശ്രമവും പാഴാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസുമായുള്ള ഫോൺ സംഭാഷണത്തിനിടെയാണ് പ്രധാനമന്ത്രി ഖത്തറിന്റെ നിലപാട് ആവർത്തിച്ചത്. ഗസ്സ വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം ധാരണയായ പശ്ചാത്തലത്തിൽ, ഫലസ്തീൻ പ്രദേശങ്ങളിലെ പുതിയ സംഭവവികാസങ്ങൾ അവലോകനം ചെയ്ത ഇരുവരും കരാർ പൂർണമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു. മധ്യസ്ഥ ചർച്ചകൾക്ക് സൗകര്യമൊരുക്കുന്നതിൽ ഖത്തർ വഹിച്ച ശ്രമങ്ങളെ യു.എൻ സെക്രട്ടറി ജനറൽ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

