Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ...

ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി -കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ച​ർ​ച്ച

text_fields
bookmark_border
ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി -കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി   ച​ർ​ച്ച
cancel
camera_alt

ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, ശൈ​ഖ് ജ​റാ​ഹ് ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്

ദോ​ഹ: യു.​എ​സും ഇ​റാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി പാ​കി​സ്താ​ൻ ന​ട​ത്തു​ന്ന മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളു​ടെ പു​രോ​ഗ​തി ച​ർ​ച്ച ചെ​യ്ത് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് ജ​റാ​ഹ് ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹും ടെ​ലി​ഫോ​ൺ ച​ർ​ച്ച ന​ട​ത്തി.

മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും സു​ര​ക്ഷ​യും സ്ഥി​ര​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കാ​ൻ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​മെ​ന്ന് ഇ​രു നേ​താ​ക്ക​ളും വ്യ​ക്ത​മാ​ക്കി. സം​ഘ​ർ​ഷ​ങ്ങ​ൾ സ​മാ​ധാ​ന​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ൻ നി​ല​വി​ലു​ള്ള മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളോ​ട് എ​ല്ലാ ക​ക്ഷി​ക​ളും അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞു. സം​ഘ​ർ​ഷം ആ​വ​ർ​ത്തി​ത്താ​തി​രി​ക്കാ​ൻ സു​സ്ഥി​ര​മാ​യ ഒ​രു ക​രാ​റി​ലേ​ക്ക് എ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​വും അ​ത് കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളും ച​ർ​ച്ച​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foreign Ministerqatar prime ministerqatar​
News Summary - Qatari Prime Minister and Kuwaiti Foreign Minister hold talks
Next Story