ഖത്തർ പ്രധാനമന്ത്രി -ജർമൻ വിദേശകാര്യമന്ത്രി ആശയവിനിമയം നടത്തി
text_fieldsദോഹ: ഖത്തറും ജർമ്മനിയും തമ്മിലുള്ള സൗഹൃദ -സഹകരണ ബന്ധങ്ങൾ പങ്കുവെച്ചും മേഖലയിലെ പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്തും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും ജർമ്മൻ വിദേശകാര്യമന്ത്രി ജോഹാൻ വഡെഫുളും ടെലിഫോൺ സംഭാഷണം നടത്തി.
സംഭാഷണത്തിനിടെ, മേഖലയിലെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമുള്ള സംയുക്ത നീക്കങ്ങളും സഹകരണവും ഇരുവരും വിലയിരുത്തി. പ്രശ്നപരിഹാരത്തിന് എല്ലാ കക്ഷികളും ചർച്ചയുടെയും നയതന്ത്രത്തിന്റെയും പാത പിന്തുടരേണ്ടതിന്റെ ആവശ്യകത ഖത്തർ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മേഖലയുടെ സുരക്ഷ നിലനിർത്താനും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്താനുമായി ഹുർമുസ് കടലിടുക്കിലൂടെയുള്ള സഞ്ചാര സ്വാതന്ത്രം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

