ഖത്തർ പ്രധാനമന്ത്രി -ചൈനീസ് വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച
text_fieldsദോഹ: മേഖലയിലെ പുതിയ സുരക്ഷാ സാഹചര്യങ്ങളും സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി നടത്തുന്ന നയതന്ത്ര നീക്കങ്ങളും വിലയിരുത്തി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ബീജിങ്ങിൽ കൂടിക്കാഴ്ച നടത്തി.
ഹുർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര്യവും സുരക്ഷിതവുമായ സമുദ്ര ഗതാഗതം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. സ്വതന്ത്ര്യ സമുദ്ര ഗതാഗതം ഉറപ്പാക്കുന്നതിനും മേഖലയിൽ ശാശ്വത സമാധാനം കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും വിവിധ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. രണ്ടുദിവസത്തെ ഒദ്യോഗിക സന്ദർശനത്തിനായി ബീജിങ്ങിലെത്തിയ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി തിങ്കളാഴ്ച ചൈനീസ് പ്രധാനമന്ത്രി ലീ ചിയാങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സമ്പദ്‌വ്യവസ്ഥ, നിക്ഷേപം, വ്യാപാരം, ഊർജം, ടെക്നോളജി തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനും നിലവിലുള്ള പങ്കാളിത്തം വിപുലീകരിക്കുന്നതിനുമുള്ള സാധ്യതകൾ ഇരുനേതാക്കളും വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

