Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ...

ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി -കാ​ന​ഡ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ചർച്ച ന​ട​ത്തി

text_fields
bookmark_border
ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി -കാ​ന​ഡ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ചർച്ച ന​ട​ത്തി
cancel
camera_alt

ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​

ദോ​ഹ: ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യു​മാ​യി കാ​ന​ഡ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​നി​ത ആ​ന​ന്ദ് ഫോ​ണി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളെ കു​റി​ച്ചും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്തു. മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ, സം​ഘ​ർ​ഷ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ളും സം​യു​ക്ത ഏ​കോ​പ​ന​വും ച​ർ​ച്ചാ വി​ഷ​യ​മാ​യി.

യു.​എ​സും ഇ​റാ​നും ത​മ്മി​ലു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ഇ​രു ക​ക്ഷി​ക​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ക​യും സം​ഘ​ർ​ഷ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ച​ർ​ച്ച​ക​ളു​ടെ​യും ന​യ​ത​ന്ത്ര​ത്തി​ന്റെ​യും മാ​ർ​ഗം സ്വീ​ക​രി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യവും ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത് മേ​ഖ​ല​യി​ലെ സു​ര​ക്ഷ​ക്കും സ്ഥി​ര​ത​ക്കും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മേ​ഖ​ല​യി​ൽ പി​രി​മു​റു​ക്കം കു​റ​ക്കു​ന്ന​തി​നും ശാ​ശ്വ​ത സ​മാ​ധാ​നം ഉ​റ​പ്പാ​ക്കു​ന്ന സ​മ​ഗ്ര​മാ​യ ക​രാ​റി​ലെ​ത്തു​ന്ന​തി​നും വേ​ണ്ടി​യു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ൾ​ക്കും ഖ​ത്ത​റി​ന്റെ പൂ​ർ​ണ്ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Qatari Prime Minister and Canadian Foreign Minister hold talks
Next Story