ദോഹ: മക്കയിൽ മേയ് 30ന് തുടങ്ങാനിരിക്കുന്ന ഗൾഫ് സഹകരണ കൗൺസിലിെൻറ (ജി.സി.സി.) അടി യന്തര യോഗത്തിൽ ഖത്തർ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻഖലീഫ ആൽഥാനി പെ ങ്കടുക്കും. രണ്ട ുവർഷം മുമ്പ് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളുടെ ഉന്ന തതല നേതാക്കൾ പെങ്കടുക്കുന്ന സമ്മേളനമാണ് മക്കയിൽ നടക്കാൻ പോകുന്നത്. പ്രധാനമന്ത്രി സമ്മേളനത്തിൽ പെങ്കടുക്കുന്ന കാര്യം ഉന്നതല വക്താവിനെ ഉദ്ധരിച്ച് ‘അൽജസീറ’ ചാനൽ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച തുടങ്ങുന്ന സമ്മേളനത്തിൽ ഖത്തർ പ്രധാനമന്ത്രി സൗദി, യു.എ.ഇ, ബഹ്റൈൻ, തുടങ്ങിയ രാജ്യങ്ങളുടെ ഉന്നത നേതാക്കൾ ഉള്ള സേമ്മളനത്തിൽ പെങ്കടുക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. മേഖലയിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളാണ് സമ്മേളനത്തിൽ വിഷയമാവുക. പ്രത്യേകിച്ചും ഇറാനും യു.എസും തമ്മിൽ ഉരുണ്ടുകൂടിയ പ്രശ്നങ്ങൾ മുഖ്യചർച്ചാവിഷയമാകും.
സമ്മേളനത്തിൽ പെങ്കടുക്കാനായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് സൗദിയിലെ സൽമാൻ രാജാവിെൻറ ക്ഷണം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ദോഹയിൽ നടന്ന ജി.സി.സി സെക്രട്ടറി ജനറൽ അബ്ദുല്ലതീഫ് ബിൻ റാഷിദ് അൽ സയാനിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഖത്തർ അമീറിനുള്ള ക്ഷണം ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി സ്വീകരിച്ചത്. 2017 മുതൽ സൗദി, ഇ ൗജിപ്ത്, ബഹ്റൈൻ, യു.എ.ഇ രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധത്തിലാണ്.
ഉപരോധം രണ്ടാം വർഷത്തിലേക്ക് കടക്കാനിനിരിക്കേയാണ് സൗദിയിൽ നടക്കുന്ന സുപ്രധാന ജി.സി.സി യോഗത്തിലേക്ക് ഖത്തറിനെ ക്ഷണിച്ചിരിക്കുന്നത്. ഉപരോധത്തിന് ശേഷം നടന്ന ജി.സി.സി സമ്മേളനങ്ങളിലും ഖത്തറിന് ക്ഷണമുണ്ടായിരുന്നുവെങ്കിലും ഉപരോധം വിഷയമായിരുന്നില്ല. പ്രധാനരാജ്യങ്ങൾ ആകെട്ട മുൻനിര നേതാക്ക െയൊന്നും ആ യോഗങ്ങളിൽ പെങ്കടുപ്പിച്ചിരുന്നുമില്ല. ഇതിനാൽ ജി.സി.സി രാജ്യങ്ങളിലെ മുൻനിര നേതാക്കൾ ഉപരോധത്തിന് ശേഷം ഒരുമിച്ച് പെങ്കടുക്കുന്ന ആദ്യ സമ്മേളനമായിരിക്കും മക്കയിൽ നടക്കാനിരിക്കുന്നതെന്നും ഏറെ രാഷ്ട്രീയപ്രധാന്യം ഇതിനുണ്ടെന്നും നിരീക്ഷകർ വിലയിരുത്തുന്നു.