Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവായിച്ചുവളരാൻ...

വായിച്ചുവളരാൻ മത്സരങ്ങളുമായി ക്യൂ.എഫ്‌.എ

text_fields
bookmark_border
Dr. Aisha Al Kuwari
cancel
camera_alt

ഖ​ത്ത​ർ ഫോ​റം ഫോ​ർ ഓ​തേ​ഴ്സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​അ​യി​ഷ ജാ​സിം അ​ൽ കു​വാ​രി

ദോഹ: ഖത്തരി ഫോറം ഫോർ ഓതേഴ്സ് (ക്യൂ.എഫ്‌.എ) 2023ലെ പ്രവർത്തനങ്ങളുടെയും പരിപാടികളുടെയും വാർഷികപദ്ധതിക്ക് തുടക്കമിടുന്നതായി പ്രഖ്യാപിച്ചു. സമൂഹത്തിലെ എഴുത്തുകാരുടെയും സാഹിത്യകാരന്മാരുടെയും സാന്നിധ്യവും സാംസ്കാരിക പ്രവർത്തനങ്ങളും വർധിപ്പിക്കുന്ന സംരംഭങ്ങൾ ഉൾപ്പെടെയുള്ളവയാണ് പദ്ധതികളിലുള്ളത്.

‘ഫോറം ഈ വർഷത്തേക്ക് പുതിയ ആശയങ്ങളും പരിപാടികളും രൂപവത്കരിക്കുകയാണ്. ഈ വർഷത്തേക്കുള്ള നിരവധി പുതിയ പ്രോജക്ടുകൾ പുതിയ രൂപത്തോടെ അവതരിപ്പിക്കും. ചിലത് 2023 ജനുവരിയിൽ ഇതിനകം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്’-ഖത്തർ ഫോറം ഫോർ ഓതേഴ്സ് ഡയറക്ടർ ജനറൽ ഡോ. അയിഷ ജാസിം അൽ കുവാരി ഖത്തർ ന്യൂസ് ഏജൻസിക്ക് (ക്യൂ.എൻ.എ) നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാ പ്രായക്കാരെയും വായിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് അൽ കുവാരി പറഞ്ഞു. വായനയെ സമൂഹത്തിൽ ഒരു ശീലമായി ഏകോപിപ്പിക്കുക, സമൂഹത്തിന്റെ പൊതുസംസ്കാരം മെച്ചപ്പെടുത്തുക, വിദ്യാഭ്യാസത്തിന്റെ പ്രധാന സ്രോതസ്സെന്ന നിലയിൽ പുസ്തകങ്ങളുടെ പങ്ക് കൂടുതൽ ഉയരങ്ങളിലെത്തിക്കുക എന്നിവയാണ് മത്സരംകൊണ്ട് ലക്ഷ്യമിടുന്നത്.

രണ്ട് ഭാഗങ്ങളായി തിരിച്ച മത്സരം നാല് മാസത്തേക്ക് തുടരുമെന്നും അവർ വിശദീകരിച്ചു. കുട്ടികൾ, യുവാക്കൾ, മുതിർന്നവർ എന്നിങ്ങനെയുള്ള ഓരോ ഗ്രൂപ്പിനും നിശ്ചിത എണ്ണം പുസ്തകങ്ങൾ വായിക്കുന്നത് ബന്ധപ്പെട്ടാണ് ആദ്യഭാഗം. വായിച്ച കാര്യങ്ങൾ സാഹിത്യപരവും ക്രിയാത്മകവുമായ രീതിയിൽ സംഗ്രഹിക്കുന്നതാണ് രണ്ടാം ഭാഗം. മത്സരം എത്രയും വേഗം ആരംഭിക്കുന്നതിന് പാർട്ണർ ഏജൻസികളുമായും സ്പോൺസർമാരുമായും ചർച്ച നടക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.

രചനാരംഗത്ത് മാത്രമല്ല, വിവിധ തലങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ഖത്തർ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയരായ എഴുത്തുകാരെ അണിനിരത്തുന്ന ‘ടെയിൽ ഇവന്റ്’ ഫോറത്തിന്റെ പുതിയ പ്രവർത്തനങ്ങളിൽ ഒന്നാണ്. ഖത്തരി യുവാക്കൾക്ക് പ്രചോദനം നൽകുന്നരീതിയിൽ ഖത്തരി എഴുത്തുകാരുടെ വിജയാനുഭവങ്ങളാണ് ഇവയിൽ പ്രധാനം.

പുതിയ എഴുത്തുകാരെ പ്രത്യേകിച്ച്, യുവാക്കളെ ആകർഷിക്കാനും അവരുടെ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനും ഖത്തരി ഫോറം ഫോർ ഓതേഴ്‌സ് ശ്രമിക്കുന്നുണ്ടെന്ന് ഡോ. ഐഷ ജാസിം അൽ കുവാരി പറഞ്ഞു. ക്യൂ.എഫ്‌.എക്ക് സാംസ്‌കാരിക മന്ത്രാലയം നൽകുന്ന പിന്തുണക്ക് അവർ നന്ദിപറഞ്ഞു. പുതിയ കെട്ടിടത്തിലേക്ക് മാറാനൊരുങ്ങുകയാണ് ഫോറം. ഇത് എഴുത്തുകാർക്കുള്ള വീടുപോലെയാണ്; അവരുടെ കൂടിച്ചേരലുകൾക്കും വിവിധ പ്രവർത്തനങ്ങൾക്കുമുള്ള ഇടമായിരിക്കും. ബന്ധപ്പെട്ട അധികാരികളുമായി ക്യൂ.എഫ്‌.എ സംയുക്ത പങ്കാളിത്തം തുടരും. ഇതുമായി ബന്ധപ്പെട്ട് നിരവധി ഏജൻസികളുമായും സ്ഥാപനങ്ങളുമായും ധാരണപത്രത്തിൽ ഒപ്പുവെക്കും. അറബ്, അന്തർദേശീയ രചയിതാക്കളുമായും യൂനിയനുകളുമായും സഹകരിച്ച് പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNewsQatari Forum for Authors 2023
News Summary - Qatari Forum for Authors 2023
Next Story