വോട്ട് ചെയ്ത് ഖത്തർ പ്രവാസികളും
text_fieldsദോഹ: കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായപ്പോൾ വിരലിൽ ആവേശപൂർവം മഷി പുരട്ടി ഖത്തറിൽ നിന്നുള്ള പ്രവാസികളും. അതിരാവിലെ പോളിങ് ആരംഭിച്ചപ്പോൾ തന്നെ പ്രവാസികളും ആവേശത്തോടെ വോട്ട് ചെയ്തു. എന്നാൽ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു വോട്ട് ചെയാൻ പോയ പ്രവാസികളുട എണ്ണം വളരെ കുറവായിരുന്നു. വർധിച്ച വിമാനക്കൂലിയും പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യവും മിക്ക പ്രവാസികളുടെയും യാത്ര മുടക്കി.
വിവിധ രാഷ്ട്രീയ പാർട്ടികളോട് ആഭിമുഖ്യമുള്ള കൂട്ടായ്മകൾ മുൻവർഷങ്ങളിൽ ഏർപ്പെടുത്താറുള്ള ചാർട്ടേഡ് വിമാനങ്ങളും ഇത്തവണ ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇല്ലാതിരുന്നതും പ്രവാസി വോട്ടുകളിൽ ഗണ്യമായ കുറവുവരുത്തി. എന്നാൽ, അവധിക്കു നാട്ടിൽ പോയവരും വോട്ട് ചെയ്യാനായി മാത്രം നാട്ടിൽ പോയവരും ആവേശപൂർവം തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

