ഖത്തർ അമീർ യു.എസ് സെൻട്രൽ കമാൻഡ് കമാൻഡറുമായി കൂടിക്കാഴ്ച നടത്തി
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും യു.എസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ചാൾസ് ബ്രാഡ്ഫോർഡ് കൂപ്പറുമായുള്ള കൂടിക്കാഴ്ചയിൽനിന്ന്
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി യു.എസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ചാൾസ് ബ്രാഡ്ഫോർഡ് കൂപ്പറുമായി കൂടിക്കാഴ്ച നടത്തി. ഖത്തർ സന്ദർശനത്തിനെത്തിയ ചാൾസ് ബ്രാഡ്ഫോർഡ് കൂപ്പറിനെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തെയും അമീരി ദിവാൻ ഓഫിസിൽ സ്വീകരിച്ചു.
കൂടിക്കാഴ്ചയിൽ ഖത്തറും അമേരിക്കയും തമ്മിലുള്ള സൗഹൃദബന്ധങ്ങളും തന്ത്രപ്രധാനമായ സഹകരണവും അവലോകനം ചെയ്തു. സൈനിക-പ്രതിരോധ മേഖലകളിൽ ബന്ധം വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ചർച്ചയായി. കൂടാതെ, പ്രധാനപ്പെട്ട പ്രാദേശിക-അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ഇരുവരും പങ്കുവെച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

