ഖത്തർ അമീർ യു.എൻ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസുമായി കൂടിക്കാഴ്ചക്കിടെ
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസുമായി കൂടിക്കാഴ്ച നടത്തി. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച നടന്നത്. മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും സുപ്രധാന സംഭവവികാസങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു. പ്രത്യേകിച്ച്, പശ്ചിമേഷ്യയിലെ പിരിമുറുക്കങ്ങളും സംഘർഷങ്ങളും അവ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും വിലയിരുത്തി. ഖത്തറും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും അവലോകനം ചെയ്തു.
യു.എന്നിന്റെ വിവിധ പരിപാടികൾക്കും പദ്ധതികൾക്കും ഖത്തർ നൽകുന്ന പിന്തുണയെയും ലോകമെമ്പാടുമുള്ള വികസന പ്രവർത്തനങ്ങളിൽ ഖത്തർ വഹിക്കുന്ന ഇടപെടലുകളെയും യു.എൻ സെക്രട്ടറി ജനറൽ പ്രശംസിച്ചു. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും ഖത്തർ പ്രതിനിധി സംഘത്തിലെ പ്രമുഖരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. യു.എൻ സെക്രട്ടറി ജനറലിന്റെ ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

