Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2026 1:41 PM IST Updated On
date_range 22 Jun 2026 1:41 PM ISTഖത്തർ അമീറും ഇറാൻ പ്രസിഡന്റും ഫോണിൽ സംസാരിച്ചു; മേഖലയുടെ സ്ഥിരതയിൽ ഖത്തർ അമീറിന്റെ പങ്കിനെ ഇറാൻ പ്രശംസിച്ചു
text_fieldsbookmark_border
camera_alt
ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെഷസ്കിയാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെഷസ്കിയാനും ഫോണിൽ സംസാരിച്ചുു. മേഖലയിൽ പിരിമുറുക്കം കുറക്കുന്നതിലും സ്ഥിരത നിലനിർത്തുന്നതിലും ഖത്തർ അമീറിന്റെ പങ്കിനെ ഇറാൻ പ്രസിഡന്റ് പ്രശംസിച്ചു. തർക്കങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കുന്നതിനും മേഖലാ-അന്തർദേശീയ സമാധാനം സംരക്ഷിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങൾക്കം ഖത്തറിന്റെ അചഞ്ചലമായ പിന്തുണയുണ്ടാകുമെന്ന് അമീർ ആവർത്തിച്ചു.
യു.എസുമായി ധാരണ പത്രം ഒപ്പുവെച്ചതിൽ ഇറാൻ പ്രസിഡന്റിനെ ഖത്തർ അമീർ അഭിനന്ദിച്ചു. ഇത് ദീർഘകാല മേഖലാ-അന്തർദേശീയ സമാധാനത്തിന് ബലമേകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

