ഖത്തർ അമീർ റുവാണ്ടയിൽ
text_fieldsറുവാണ്ടയിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ സ്വീകരിക്കുന്നു
ദോഹ: ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിയിലെത്തി. കിഗാലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ റുവാണ്ടയുടെ പ്രസിഡന്റ് പോൾ കഗാമെ സ്വീകരിച്ചു.
ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനൊപ്പമുണ്ട്. റുവാണ്ടയുടെ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ഒലിവിയർ ദുഹൻഗിരഹെ, ഡിഫൻസ് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ മുബാറക് മുഗംഗ, കിഗാലി മേയർ സാമുവൽ ദുസൻഗിയുമാവ, റുവാണ്ടയിലെ ഖത്തർ അംബാസഡർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും അമീറിനെ സ്വീകരിക്കാൻ എത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

