Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ അമീർ യുക്രൈയ്​ൻ...

ഖത്തർ അമീർ യുക്രൈയ്​ൻ പ്രസിഡന്‍റുമായി ചർച്ചനടത്തി

text_fields
bookmark_border
ഖത്തർ അമീർ യുക്രൈയ്​ൻ പ്രസിഡന്‍റുമായി ചർച്ചനടത്തി
cancel
Listen to this Article

ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി യുക്രൈയ്​ൻ പ്രസിഡന്‍റ്​ വ്ലോദമിർ സെലൻസ്കിയും ഫോൺ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം സംബന്ധിച്ചും സഹകരണം കൂടുതൽ വികസിപ്പിക്കുന്നതിനെ കുറിച്ചും ചർച്ച നടത്തി. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും യുക്രൈയ്​നിലെ സാഹചര്യവും സംഭാഷണത്തിൽ കടന്നുവന്നുവെന്നും ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട്​ ചെയ്തു.

യുക്രെയ്‌നിലെ നിരവധി കുട്ടികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുന്നതിൽ ഖത്തർ വഹിച്ച പങ്കിന് പ്രസിഡന്റ് നന്ദിയും അഭിനന്ദനവും അറിയിച്ചു. ഇസ്രായേൽ ആക്രമണത്തിന്‍റെ പശ്​ചാത്തലത്തിൽ ഖത്തറിനോടുള്ള യുക്രൈയ്​ന്റെ ഐക്യദാർഢ്യവും അദ്ദേഹം സംഭാഡണത്തിൽ അറിയിച്ചു. യുക്രെയ്ൻ പ്രസിഡന്റിന്റെ ഐക്യദാർഢ്യത്തിന് അമീർ നന്ദി പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsQatarNewsQatari emirUkraine PresidentIsrael Attack
News Summary - Qatari Emir holds talks with Ukrainian President
Next Story