Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ അമീറുമായി സംസാരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

text_fields
bookmark_border
https://www.madhyamam.com/tags/qatar-ameer
cancel

ദോഹ: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും ഗസ്സ മുനമ്പിലെ സംഭവവികാസങ്ങളും ചർച്ച ചെയ്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബെർണാമുമായി ആശയവിനിമയം നടത്തി. മേഖലയിലെ തർക്കങ്ങൾ പരിഹരിക്കുന്നതിന് തുടർച്ചയായ സംഭാഷണങ്ങളും നയതന്ത്ര മാർഗങ്ങളും വേണമെന്ന് ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു.

പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷ നിലനിർത്തുന്നതിന് ഹുർമുസ് കടലിടുക്കിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് ഇരുവരും വിലയിരുത്തി. ഖത്തറും ബ്രിട്ടനും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ തന്ത്രപ്രധാനമായ സഹകരണവും കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും പങ്കുവെച്ചു.

മുൻ ഖത്തർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗത്തിൽ ആൻഡി ബെർണാം അനുശോചനം അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ആൻഡി ബെർനാമിന് ആശംസകൾ നേർന്ന അമീർ, ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തവും ഉഭയകക്ഷി ബന്ധവും വരുംദിവസങ്ങളിൽ കൂടുതൽ കരുത്താർജിക്കട്ടെയെന്നും ആശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatari Emir, British Prime Minister
Next Story