ഹുർമുസിലെ കപ്പലാക്രമണം; വിശദീകരണവുമായി ഖത്തർ കമ്പനി
text_fieldsദോഹ: ഹുർമുസ് കടലിടുക്കിന് സമീപം ആക്രമണത്തിനിരയായ ഖത്തറിന്റെ എൽ.എൻ.ജി കപ്പൽ ‘അൽ റകയ്യാത്തി’ലെ ക്രൂ അംഗങ്ങൾ സുരക്ഷിതരാണെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്നും ഖത്തറിന്റെ ദേശീയ ഗ്യാസ് ഗതാഗത കമ്പനിയായ നഖീലാത്ത് അറിയിച്ചു. ആക്രമണത്തെ തുടർന്ന് കപ്പലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ക്രൂ അംഗങ്ങൾക്ക് പരിക്കുകളില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും കമ്പനി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
മുൻകരുതൽ നടപടികളുടെ ഭാഗമായി മുഴുവൻ ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി. നിലവിൽ രക്ഷാപ്രവർത്തനവും സാങ്കേതിക പരിശോധനകളും പുരോഗമിക്കുകയാണെന്നും ബന്ധപ്പെട്ട അധികാരികളുമായും അന്താരാഷ്ട്ര സമുദ്രസുരക്ഷാ ഏജൻസികളുമായും ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും നഖീലാത്ത് അറിയിച്ചു.
കപ്പലിലെ ചരക്കിന്റെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും കമ്പനി കൂട്ടിച്ചേർത്തു. ഖത്തറിന്റെ ദേശീയ ഗ്യാസ് ഗതാഗത കമ്പനിയായ നഖീലാത്തിന്റെ എൽ.എൻ.ജി ടാങ്കറിന് നേരെയായിരുന്നു ചൊവ്വാഴ്ച ആക്രമണം ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

