ഖത്തർ -പാകിസ്താൻ പ്രധാനമന്ത്രിമാർ സംസാരിച്ചു
text_fieldsമുഹമ്മദ് ശഹബാസ് ശരീഫ്, ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി
ദോഹ: മേഖലയിലെ സുപ്രധാന സംഭവവികാസങ്ങൾ ചർച്ചചെയ്ത് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷഹ്ബാസ് ശരീഫുമായി ആശയവിനിമയം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനൊപ്പം മേഖലയിലെ നിലവിലെ സാഹചര്യങ്ങളും ചർച്ചയായി. യു.എസും ഇറാനും തമ്മിലുള്ള വെടിനിർത്തലിന് വഴിയൊരുക്കുന്നതിൽ പാകിസ്താൻ വഹിച്ച മധ്യസ്ഥ ശ്രമങ്ങളെ ഖത്തർ പ്രധാനമന്ത്രി അഭിനന്ദിച്ചു.
മേഖലയിലെ സംഘർഷങ്ങൾ കുറക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും മധ്യസ്ഥ രാജ്യങ്ങൾ നടത്തുന്ന ഇടപെടലുകൾ വിലമതിക്കാനാവാത്തതാണ്. പ്രതിസന്ധികൾ സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. സുസ്ഥിരമായ സമാധാന കരാറിലേക്ക് എത്തുന്നതിനായി എല്ലാ കക്ഷികളും ക്രിയാത്മകമായി പ്രതികരിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

