‘കടലാസ് രഹിത ദിനം’ ഖത്തര്‍- ക്യാമ്പയിന് ഏപ്രില്‍ രണ്ടിന് തുടങ്ങും
text_fieldsദോഹ: ഖത്തര്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന അഞ്ചാമത് വാര്‍ഷിക ‘കടലാസ് രഹിത ദിനം’ ഖത്തര്‍ ക്യാമ്പയിന് ഏപ്രില്‍ രണ്ടിന് തുടങ്ങും. സമൂഹത്തില്‍ പാരിസ്ഥിതിക സൗഹൃദ പരിശീലനങ്ങള്‍ വളര്‍ത്താനും സുസ്ഥിരതയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ക്യു.ജി.ബി.സി ഈ സംരംഭം നടപ്പാക്കുന്നത്. രാജ്യത്തെ വിദ്യാലയങ്ങളും കമ്പനികളും സ്ഥാപനങ്ങളും പേപ്പറിെൻറ ഉപയോഗം കുറയ്ക്കുന്നതിനും സുസ്ഥിരമായൊരു ഭാവിക്ക് വഴിയൊരുക്കുന്നതിനും വേണ്ടിയാണ് ‘കടലാസ് രഹിത ദിനം’ എന്ന ആശയം ക്യുജിബിസി സ്ഥാപിച്ചത്. പുനരുപയോഗയോഗ്യമായ മാലിന്യങ്ങള്‍ രാജ്യവ്യാപകമായി കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് ആരംഭിച്ചത്.
രാജ്യം പുറംതള്ളുന്ന മാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളുടെ വിജയാഘോഷമായും ഈ ക്യാമ്പയിന് കണക്കാക്കപ്പെടുന്നു. ഈ വര്‍ഷം, ന്യൂസ് പേപ്പറുകള്‍, മാഗസിനുകള്‍, മറ്റു പേപ്പറുകള്‍, കാര്‍ഡ് ബോര്‍ഡ്, പ്ലാസ്റ്റിക് കുപ്പികള്‍, കപ്പുകള്‍, ജഗ്ഗുകള്‍, അലൂമിനിയം-സ്റ്റീല്‍ ക്യാനുകള്‍ എന്നീ പുനരുപയോഗയോഗ്യമായ മാലിന്യങ്ങളാണ് ഇതിെൻറ ഭാഗമായി ശേഖരിക്കുന്നത്. മോശമാവാത്ത പഴയ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ശേഖരിച്ച് ദാരിദ്ര്യമായ ചുറ്റുപാടില്‍ ജീവിക്കുന്നവര്ക്കെത്തിക്കുന്നതിനായി ഖത്തര്‍ ചാരിറ്റിയെ ഏല്പിക്കാനും ക്യുജിബിസി ശ്രമിക്കുന്നുണ്ട്. ഇതുവഴി മാലിന്യങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുന്നതോടൊപ്പം ഒരു സമൂഹത്തെ സഹായിക്കാനും സാധിക്കും. സംരംഭത്തിെൻറ ഭാഗമായി കമ്പനികള്‍ ശേഖരിക്കുന്ന പുനരുപയോഗപ്രദമായ മാലിന്യങ്ങള്‍ ഏപ്രില്‍ രണ്ടുമുതല്‍ നാലുവരെ ക്യു.ജി.ബി.സി വില്ലയില്‍ എത്തിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ ജനങ്ങളെ കൂടുതല്‍ പാരിസ്ഥിതിക ബോധമുള്ളവരാക്കുകയാണ് ‘കടലാസ് രഹിത ദിനം ഖത്തര്‍ ക്യാമ്പയിന് ചെയ്യുന്നത്.
മനുഷ്യ പ്രവൃത്തികള്‍ പരിസ്ഥിതിയിലുണ്ടാക്കുന്ന പ്രതിഫലനം മനസ്സിലാക്കാന്‍ അവരെ സഹായിക്കുകയാണ് ഈ വര്‍ഷത്തെ ക്യാമ്പയിനിെൻറ ഉദ്ദേശ്യമെന്ന് ക്യു.ജി.ബി.സിയുടെ ഡറക്ടര്‍ മെഷാല്‍ അല്‍ ഷമാരി പറഞ്ഞു. ഖത്തര്‍ ചാരിറ്റി, ഗ്ലോബല്‍ മെറ്റല്‍സ്, അല്‍ സുവൈദി പേപ്പര്‍ ഫാക്ടറി എന്നിവയുടെ സഹകരണത്തോടെയാണ് ക്യു.ജി.ബി.സി ഈ വര്‍ഷത്തെ ‘കടലാസ് രഹിത ദിനം ഖത്തര്‍ ക്യാമ്പയിന് സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
