കെനിയയിൽ ജയിലിടക്കപ്പെട്ട ഇന്ത്യൻ യുവാക്കൾക്ക് അനുകൂലമായി മൊഴി
text_fieldsദോഹ: മയക്കുമരുന്ന് കടത്ത് ആരോപിച്ച് കെനിയൻ ജയിലിൽ അടക്കപ്പെട്ട രണ്ട് ഇന്ത്യൻ യുവാക്കൾക്ക് അനുകൂലമായി ഇന്നലെ കെനിയൻ കോടതിയിൽ മൊഴി. വാദപ്രതിവാദത്തിലാണ് ഇന്ത്യൻ യുവാക്കൾ ഇേൻറൺഷിപ്പിന് വന്ന വിദ്യാർഥികളാണന്ന് ആൻറി നാർക്കോട്ടിംങ് ഒാഫീസർ കോടതിയിൽ സമ്മതിച്ചത്. 2014 ജൂൈല ഒമ്പതു മുതൽ ജയിലിൽ കഴിയുന്ന കൊല്ലം പത്തനാപുരം പിറവന്തൂർ പ്രഭാകരൻനായരുടെ മകൻ പ്രവീൺ, ദൽഹി സ്വദേശി വികാസ് എന്നിവർക്ക് അനുകൂലമായ മൊഴിയാണ് ആകസ്മികമായി ഉണ്ടായത്. കേസിൽ കുടുങ്ങിയ യുവാക്കൾക്ക് അനുകൂലമായ ഇന്ത്യൻ രേഖകളുമായി ദോഹയിൽ നിന്നും കെനിയയിൽ എത്തിയ അഭിഭാഷകൻ നിസാർ കോച്ചേരി ഇന്നലെ കോടതിയൽ എത്തിയിരുന്നു. കേസ് ആരംഭിച്ചപ്പോൾ തന്നെ പ്രതിഭാഗം വക്കീൽ ഇദ്ദേഹത്തെ കോടതിക്ക് പരിചയപ്പെടുത്തുകയുണ്ടായി. തുടർന്ന് യുവാക്കൾ നിരപരാധികളാണന്ന് തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ താൻ കൊണ്ടുവ കാര്യം അഡ്വ.നിസാർ കോച്ചേരി കോടതിയെ ബോധിപ്പിക്കുകയായിരുന്നു.
തുടർന്ന് ഇൗ തെളിവുകൾ കോടതിയിൽ ഹാജരുള്ള അഭിഭാഷകരെ ഏൽപ്പിക്കാൻ േകാടതി നിർദേശിച്ചു. തുടർന്ന് പ്രോസിക്യൂഷൻ വിസ്താരം തുടങ്ങി. ഉച്ചക്കുശേഷം നടന്ന എതിർ വിസ്താരത്തിലാണ് പ്രതികൾക്കായി ഹാജരായ അഭിഭാഷകനായ ജാക്വലിെൻറ വാദങ്ങൾക്ക് മുന്നിലാണ് ആൻറി നാർക്കോട്ടിംങ് ഒാഫീസർ റൂത്ത് മൊനീഡെ പ്രതികൾ ഇന്ത്യൻ വിദ്യാർഥികളാണന്നുള്ള കാര്യം സമ്മതിച്ചതെന്ന് അഡ്വ.നിസാർ കോേച്ചരി ഗൾഫ് മാധ്യമത്തോട് പറഞ്ഞത്. കേസിൽ ഇക്കാര്യം നിർണ്ണായക വഴിത്തിരിവ് സൃഷ്ടിക്കുമെന്നുള്ള പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.
യുവാക്കൾ ദൽഹിയിലെ ആൽഫാ മറൈനിലെ വിദ്യർഥികളായിരുന്നുവെന്നും ഇേൻറൺഷിപ്പിെൻറ ഭാഗമായി പാർക്ക് മാൻസൻ ഷിപ്പ് മാേനജുമെൻറ് എന്ന കമ്പനി വഴി 2013 ൽ നവംബർ 11 ന് അമിൻ ദരിയ എന്ന കപ്പലിൽ പരിശീലനത്തിന്പോയതാണന്നും തെളിയിക്കുന്ന രേഖകളാണ് സമർപ്പിക്കപ്പെട്ടത്. യുവാക്കൾ ‘അപ്രസൻറീസ് ഷിപ്പ് ട്രയിനീസ്’ ആണന്ന് വ്യക്തമാക്കുന്ന ഡയറക്ടർ ജനറൽ മുംബൈ ഷിപ്പിംങ്ങ് മുംബൈയിൽ നിന്നുള്ള കത്തും ഒപ്പം പോലീസിെൻറ ക്ലിയറൻസ് സർട്ടിഫിക്കറ്റും കോടതിയിൽ ലഭിച്ചതോടെ പ്രതിഭാഗം വക്കീലിനും പിടിവള്ളിയായിട്ടുണ്ട്.
കപ്പലിൽ ഉണ്ടായിരുന്ന ആരുടെയോ കൈയിൽ നിന്നും മയക്കുമരുന്ന് പിടിച്ച സംഭവത്തിൽ ഇന്ത്യൻ യുവാക്കൾക്ക് യാതൊരു പങ്കുമില്ലെന്ന് അന്ന് ക്യാപ്ടനും മൊഴി നൽകിയിരുന്നതായി പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
