അറബ് ടൗണ്‍സ് ഓര്‍ഗനൈസേഷന്‍ അവാര്‍ഡുകളില്‍ നാലെണ്ണം ഖത്തര്‍ നേടി
text_fieldsദോഹ: പതിമൂന്നാമത് അറബ് ടൗണ്‍സ് ഓര്‍ഗനൈസേഷന്‍ അവാര്‍ഡുകളില്‍ നാലെണ്ണം ഖത്തര്‍ സ്വന്തമാക്കി. പാര്‍പ്പിട പദ്ധതിയിലെ ഏറ്റവും മികച്ച രൂപകല്പനക്കായുള്ള പ്രധാന അവാര്‍ഡുകളാണ് ലഭിച്ചത്. ദോഹ, വഖ്റ, ശമാല്‍, റയ്യാന്‍ എന്നീ സ്ഥലങ്ങളിലെ നാല് പദ്ധതികളുടെ രൂപകല്‍പ്പനയാണ് പുരസ്ക്കാര നേട്ടത്തിന് കാരണമാക്കിയത്. ദോഹയിലെ വിനോദത്തിനും ഷോപ്പിങ്ങിനും ഏറ്റവും മികച്ച സ്ഥലമായ ഹസം അല്‍ മര്‍ഖിയ പാര്‍പ്പിട പദ്ധതിക്കാണ് ആര്‍ക്കിടെക്ച്ചര്‍ പുരസ്കാര വിഭാഗത്തില്‍ ഒന്നാംസമ്മാനം ലഭിച്ചത്. കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും വായനശാലയും ക്ളബ് എന്നിവയടങ്ങിയ ആകര്‍ഷക പാര്‍പ്പിട സമുച്ചയമാണിത്. വക്റ കോട്ടയുടെ നവീകരണ പദ്ധതി വാസ്തുവിദ്യയിലെ പൈതൃക പുരസ്കാര വിഭാഗത്തില്‍ രണ്ടാം സമ്മാനം നേടി. ഖത്തര്‍ മ്യൂസിയം അതോറിറ്റിയുടെ സഹകരണത്തോടുകൂടി നഗരസഭ പരിസ്ഥിതി മന്ത്രാലയമാണ് കോട്ടയുടെ നവീകരണം നടത്തി ആകര്‍ഷണീയമാക്കിയത്.
കോട്ടയുടെ മുഖഛായ മാറ്റുന്നതിന് അപൂര്‍വവും പരമ്പരാഗതവുമായ വസ്തുക്കളാണ് ഉപയോഗിച്ചത്. സൂക്ഷ്മതയും കലാമൂല്ല്യവും ഇതിനായി ഉറപ്പ് വരുത്തിയിരുന്നു. സഞ്ചാരികളെ ആകര്‍ഷിക്കാനായി കോട്ടയുടെ പരിസരപ്രദേശങ്ങളും കമനീയമാക്കിയതും ശ്രദ്ധേയ ഘടകമാണ്. ശമാല്‍ ടൗണ്‍ ഹരിത അവാര്‍ഡ് വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തത്തെി. കുട്ടികള്‍ക്കുള്ള കളിസ്ഥലവും പ്രത്യേക പരിചരണം വേണ്ടവര്‍ക്കായുള്ള പ്രത്യേക സ്ഥല സൗകര്യവും ഇവിടെ സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്. ഈന്തപ്പനകളും ഒപ്പം സ്വദേശി മരങ്ങളും നട്ട് വളര്‍ത്തുകയും അവയുടെ ശ്രദ്ധാപൂര്‍വ്വമായ പരിചരണവും ഇവിടെ പ്രത്യേകതയാണ്്. അന്താരാഷ്ട്ര മാനനണ്ഡങ്ങള്‍ കണക്കിലെടുത്ത് വിപുലപ്പെടുത്തിയ തീരമേഖലയിലെ ഈ ടൗണില്‍ ചെറിയ തടാകങ്ങളുമുണ്ട്. അല്‍ റയ്യാന് സൗന്ദര്യവത്കരണ വിഭാഗത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചു. ഇവിടെയും കുട്ടികള്‍ക്കായി പ്രത്യകേ സ്റ്റേഡിയം പ്രത്യകേ പരിചരണം ആവശ്യമുള്ളവര്‍ക്കായുള്ള സൗകര്യവും സ്ഥലവും സജ്ജമാണ്. രാജ്യത്തെ ഏറ്റവും വലിയ ടൗണ്‍ഷിപ്പുകളില്‍ ഒന്നായ റയ്യാനില്‍ രാജ്യാന്തര നിലവാരം അനുസരിച്ചാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
