Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തര്‍ ന്യൂസ് ഏജന്‍സി...

ഖത്തര്‍ ന്യൂസ് ഏജന്‍സി ഹാക്കിങ്​:അന്വേഷണത്തിന്​ അമേരിക്കയുടെ എഫ്.ബി.​െഎ ടീമും

text_fields
bookmark_border
ഖത്തര്‍ ന്യൂസ് ഏജന്‍സി ഹാക്കിങ്​:അന്വേഷണത്തിന്​ അമേരിക്കയുടെ എഫ്.ബി.​െഎ ടീമും
cancel

ദോഹ: ഖത്തറി​​​െൻറ ഔദ്യോഗിക വാര്‍ത്താഏജന്‍സിയായ ഖത്തര്‍ ന്യൂസ് ഏജന്‍സി ഹാക്ക് ചെയ്ത സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഉൗർജിതമാക്കുന്നതിന്​ അമേരിക്കയുടെ 
ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്​റ്റിഗേഷൻ (എഫ്.ബി.ഐ) ടീമി​​​െൻറ സഹകരണവും. അന്വേഷണത്തി​​​െൻറ ഭാഗമായി സംഘം കഴിഞ്ഞ വാരംമുതൽ ഖത്തറിലുണ്ടെന്ന്​ 
ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്​. ഇതോട്​ കൂടി ഹാക്കിങി​​​െൻറ പിന്നിൽ പ്രവർത്തിച്ചവരെ എത്രയും വേഗം പിടികൂടാൻ കഴിയുമെന്നാണ്​ ഖത്തർ ഭരണകൂടം പ്രതീക്ഷിക്കുന്നത്​. 
അമേരിക്കക്ക്​ ഒപ്പം മറ്റ്​ രണ്ട്​ രാഷ്​ട്രങ്ങളും അന്വേഷണത്തിൽ ഖത്തറിന്​ സഹായവുമായി രംഗത്തുണ്ട്​. അന്വേഷണ റിപ്പോർട്ട്​ അടുത്ത വാരത്തിൽ പുറത്തുവിടുമെന്നും അറിയുന്നു. 
മേയ് 23 ന്​ അർദ്ധരാത്രിയിലാണ്​​  വാര്‍ത്താ ഏജന്‍സിയുടെ വെബ്‌സൈറ്റും ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക്​ ചെയ്യ​െപ്പട്ടത്​. ക്യു.എൻ.എ പ്രസിദ്ധീകരിച്ച, സൈനിക ബിരുദദാന സമ്മേളത്തിൽ 
പ​െങ്കടുത്തുകൊണ്ട്​ അമീർ നടത്തിയ പ്രസംഗത്തി​​​െൻറ റിപ്പോർട്ടിൽ തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പരാമർശങ്ങൾ ഹാക്കർമാർ കൂട്ടിച്ചേർത്ത​ിരുന്നു. ട്വിറ്റർ പേജിൽ അറബിയിൽ 
ഹാക്കർമാർ ചേർത്ത വാർത്തകളിലും തികച്ചും ​അടിസ്ഥാന രഹിതവും അബദ്ധങ്ങൾ നിറഞ്ഞതുമായിരുന്നു. അമേരിക്കൻ പ്രസിഡൻറ്​​ ട്രംപി​​െൻറ ഭരണത്തിൽ ഖത്തർ അസ്വസ്​ഥരാണെന്നും ഇസ്രായേലുമായുള്ള ബന്ധം നല്ലതാണന്നും തുടങ്ങിയ പരാമർശങ്ങൾ അമീറി​​​െൻറ പ്രസംഗത്തി​​​െൻറ റിപ്പോർട്ടിൽ വ്യാജമായി കൂട്ടിചേർത്തിരുന്നു. വസ്​തുതയറിയാതെ, ഇത്​ ചില ന്യൂസ്​ പോർട്ടലുകളും ചാനലുകളും പ്രസിദ്ധീകരിക്കാനും ഇടയായിരുന്നു. എന്നാൽ തെറ്റിദ്ധാരണ പരത്തുന്നതും രാജ്യ സുരക്ഷിതത്വത്തെ ബാധിക്കുന്നതുമായ ഹാക്കിങിനെ സർക്കാർ അതീവ ഗൗരവമായാണ്​ കണ്ടത്​. സംഭവത്തിൽ എത്രയുംവേഗം  കുറ്റവാളികളെ കണ്ടെത്തുമെന്ന്​ ഖത്തർ വിദേശ കാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്​ദുര്‍റഹ്​മാന്‍ ആല്‍ഥാനി സംഭവത്തിനുശേഷം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഖത്തറിനെതിരെ അമേരിക്കൻ മാധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങൾ നടക്കുന്നുണ്ട്​ എന്ന ആരോപണവും ശൈഖ് മുഹമ്മദ് ബിന്‍ അബ്​ദുര്‍റഹ്​മാന്‍ ആല്‍ഥാനി ഉയർത്തിയിരുന്നു. സംഭവത്തിന്​ പിന്നിലുള്ളവരെ കണ്ടെത്തുകയും അവരെ നിയമത്തിന്​ മുന്നിൽ കൊണ്ടുവരികയുമാണ്​ രാജ്യത്തി​​​െൻറ ലക്ഷ്യം എന്ന്​ അദ്ദേഹം അന്ന്​ പ്രഖ്യാപിച്ചു. രാജ്യത്തിനകത്തും പുറത്തും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അന്താരാഷ്​ട്ര തലത്തിലുള്ള നിയമ സംവിധാനങ്ങളെയും ഇതിനായി പ്രയോജനപ്പെടുത്തും എന്നും വിദേശ കാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു. 
ഹാക്കിങ്ങിനെതിരെ അറബ് രാജ്യങ്ങളിലെ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ രംഗത്തെത്തുകയും ഖത്തറിന്​ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar
News Summary - qatar
Next Story