"എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ്' സമാപനം ഇന്ന് വക്റ സ്പോര്‍ട്സ് ക്ളബില്‍
text_fieldsദോഹ: ഖത്തറിലെ മൂന്ന് കായിക വേദികളില്‍ മൂന്ന് ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന കള്‍ച്ചറല്‍ ഫോറം ‘എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് ഇന്ന് സമാപിക്കും. കഴിഞ്ഞ വെളളിയാഴ്ച്ച ഹമദ് അക്വാറ്റിക് സെന്‍ററില്‍ നടന്ന നീന്തല്‍ മത്സരത്തോടെ ആരംഭിച്ച കായികമേള ഇന്ന് അല്‍ വക്റ സ്പോര്‍ട്സ് ക്ളബില്‍ നടക്കുന്ന വിവിധ മത്സരങ്ങളോടെയാണ് സമാപിക്കുക. സമാപന ദിനത്തിലെ മല്‍സരങ്ങളുടെ ഉദ്ഘാടനം ഉച്ചക്കുശേഷം മൂന്നിന് എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 1.30 മുതല്‍ ആരംഭിക്കുന്ന മത്സരങ്ങളില്‍ ഖത്തറിലെ 18 ടീമുകള്‍ മാറ്റുരക്കും. രാത്രി 8.30 ന് നടക്കുന്ന സമ്മാനദാനത്തോടെയാണ് ത്രിദിന കായികമേള സമാപിക്കുക. സമാപന പരിപാടിയില്‍ ഖത്തര്‍ ഒളിമ്പിംക് കമ്മിറ്റി കമ്മ്യൂണിറ്റി സ്പോര്‍ടിംഗ് ഇവന്‍റ് എക്സ്പേര്‍ട് ഫഹദ് അബ്ദുല്ല അല്‍ മുല്ല മുഖ്യാതിഥിയായി പങ്കെടുക്കും.
വിവിധ സാമൂഹ്യ സാംസ്കാരിക സംഘടന പ്രതിപിധികളും സമാപന പരിപാടിയില്‍ പങ്കെടുക്കും. കമ്പവലി, പഞ്ചഗുസ്തി, റിലെ, 100 മീറ്റര്‍ ഓട്ടം, കള്‍ച്ചറല്‍ ഫോറം ഫുട്ബോള്‍ ഫൈനല്‍, എന്നീ മത്സരങ്ങളും വനിതകള്‍ക്കും കുട്ടികള്‍ക്കുമായി കള്‍ച്ചറല്‍ ഫോറം വനിതാവിഭാഗമായ നടുമുറ്റം സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ എന്നിവയാണ് വക്റ സ്റ്റേഡിയത്തില്‍ നടക്കുക. ക്യു.എസ്.എല്‍ ഫുട്ബോള്‍ മത്സരവും സ്റ്റേഡിയത്തില്‍ നടക്കും.
എക്സ്പാറ്റ് സ്പോട്ടീവിന്‍െറ ഭാഗമായുളള വോളിബോള്‍, ബാന്‍റ്മെന്‍റര്‍ മത്സരങ്ങള്‍ ദേശീയ കായിക ദിനത്തില്‍ ഖത്തര്‍ സ്പോര്‍ട്സ് ക്ളബില്‍ നടന്നു. ഖത്തര്‍ മുന്‍ വോളിബോള്‍ താരവും ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ അംഗവുമായ മുബാറക് ഈദ് അബ്ദുല്ല മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്‍റര്‍ മാനേജിംഗ് കമ്മറ്റി അംഗം ആഷിഖ്, കള്‍ച്ചറല്‍ ഫോറം പ്രസിഡന്‍റ് താജ് ആലുവ, എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് പ്രായോജകരായ വിവിധ സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.
വാശിയേറിയ വോളിബോള്‍ ഫൈനല്‍ മത്സരത്തില്‍ എകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്ക് കാലിക്കറ്റ് സ്പോര്‍ട്സ് ക്ളബിനെ പരാജയപ്പെടുത്ത ടീം കൊടിയത്തൂര്‍ ജേതാക്കളായി. ബാന്‍റ്മെന്‍റണ്‍ മത്സരത്തില്‍ വിവ ഖത്തര്‍ വിജയിച്ചു.
കാലിക്കറ്റ് സ്പോര്‍ട്സ് ക്ളബിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 11 പോയിന്‍റുമായി കാലിക്കറ്റ് സ്പോര്‍ട്സ് ക്ളബാണ് ഒന്നാം സ്ഥാനത്തുളളത്.
പത്ത് വീതം പോയിന്‍റുകളുമായി വിവ ഖത്തര്‍, ടീം കൊടിയത്തൂര്‍ എന്നിവര്‍ രണ്ടാം സ്ഥാനത്തും യൂത്ത് ഫോറം ഖത്തര്‍ ഒമ്പത് പോയിന്‍റുമായി മൂന്നാം സ്ഥാനത്തും എത്തിയിടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
