ഖത്തറിൽ മുൻ ദേശീയ ആരോഗ്യ കർമ്മപദ്ധതി 85 ശതമാനം ലക്ഷ്യം കൈവരിച്ചു
text_fieldsദോഹ: കഴിഞ്ഞ ദേശീയ ആരോഗ്യ കർമ്മപദ്ധതി (2011– 16) 85 ശതമാനം ലക്ഷ്യം കൈവരിച്ചു. പൊതു ആരോഗ്യ മന്ത്രാലയം പ്രതിനിധി ഡോ. ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ജാസിം ആൽഥാനി അറിയിച്ചതാണ് ഇക്കാര്യം. ജനങ്ങളുടെ ആവശ്യം പരിഗണിച്ച് കുടുതൽ ആശുപത്രികൾ തുടങ്ങാൻ സ്വകാര്യ മേഖലയെ മന്ത്രാലയം േപ്രാത്സാഹിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഉന്നത ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങളുടെ വികാസത്തിലും വിപുലീകരിക്കുന്നതിലും രാജ്യം ശ്രദ്ധ പുലർത്തുന്നതായും അദ്ദേഹം പറഞ്ഞു.
ആവശ്യമായ ചികിത്സ വേഗത്തിൽ തേടാവുന്ന അവസ്ഥയുണ്ടാക്കുകയാണ് ലക്ഷ്യം. ആകെയുള്ള ആശീപത്രികളുടെ അവസ്ഥ അടുത്തിടെവരെ ഒമ്പതായിരുന്നു. 23 ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇൗ വർഷം അവസാനിക്കുന്നതിന് മുമ്പായി നാലുകേന്ദ്രങ്ങൾ കൂടി തുടങ്ങും. ഹമദ് ആശുപത്രിയിലെ നിലവിൽ 2200 കിടക്കകളാണുള്ളത്. എന്നലിത് നാല് വർഷം പിന്നിടുമ്പോഴേക്കും 3000 ആക്കാനുള്ള പദ്ധതിയുണ്ട് പുതിയ ആശുപത്രികൾ ആരംഭിക്കാൻ സ്വകാര്യ മേഖലയെ മന്ത്രാലയം േപ്രാത്സാഹിപ്പിക്കുന്നുണ്ട്.
കൂടുതൽ ആവശ്യമായ ചികിത്സ ആവശ്യമെങ്കിൽ വിദേശത്ത് പോയി ചികിത്സ തേടാൻ പൗരന്മാർക്ക് കഴിയുമെന്നും ഡോ. ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ജാസിം ആൽഥാനി പറഞ്ഞു. വാഹനാപകടങ്ങളിൽ പരിക്ക് പറ്റുന്ന സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യ ചികിത്സ ലഭിക്കുമെന്നും ദേശീയ ഗതാഗത സുരക്ഷ സമിതി അംഗം കൂടിയായ ഡോ. ശൈഖ് മുഹമ്മദ് പറഞ്ഞു. ചികിത്സ രാജ്യത്ത് തുടരണോ ദേശത്തേക്ക് മാറ്റണോ എന്നതിൽ രോഗിക്കോ കുടുംബത്തിനോ തീരുമാനിക്കാം. ഏഴ് പ്രധാന ആംബുലൻസ് സർവീസ് സ്റ്റേഷനുകളുടെ കേന്ദ്രങ്ങൾ അപകടസ്ഥലങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാവുന്ന രീതിയിലാണ് നിലവിലെ സംവിധാനം. 91 ശതമാനം വാഹനാപകടങ്ങൾ നടക്കുേമ്പാഴും ദോഹക്കകത്ത് ഏഴ് മിനുട്ടിനകവും മറ്റിടങ്ങളിൽ എട്ട് മിനിട്ടിനകവും ആംബുലൻസ് എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
