കലയും വര്‍ത്തമാനവുമായി സൈനബ് സെദീറ എത്തുന്നു
text_fieldsദോഹ: ലോകത്തിലെ ശ്രദ്ധേയയായ മള്‍ട്ടിമീഡിയ ആര്‍ട്ടിസ്റ്റ് സൈനബ് സെദീറ കലാപ്രദര്‍ശനത്തിനായി ഖത്തറില്‍ എത്തുന്നു. ഒപ്പം പ്രഭാഷണവും നടത്തും. ഖത്തര്‍ ഫൗണ്ടേഷന്‍െറ നേതൃത്വത്തില്‍ വിര്‍ജീനിയ കോമണ്‍വെല്‍ത് യുണിവേഴ്സിറ്റിയിലെ ഖത്തര്‍ ഗാലറിയില്‍ സംഘടിപ്പിക്കുന്ന കലാപ്രദര്‍ശനത്തിന് ‘ ഇപ്പോള്‍ നിങ്ങളെന്നെ നോക്കൂ’ എന്നാണ് പേരിട്ടിരിക്കുന്നത്. ഫോട്ടോഗ്രഫി, വീഡിയോ ഇന്‍സ്റ്റലേഷന്‍, ഇന്‍സ്റ്റലേഷന്‍, ചിത്രങ്ങള്‍ തുടങ്ങിയവ ഉണ്ടാകും. നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ 10 വരെയാണ് പ്രദര്‍ശനം. നവംബര്‍ ഒമ്പതിനും 10 നും അവര്‍ പ്രഭാഷണവും നടത്തും. വീഡിയോ ഇന്‍സ്റ്റലേഷനായ കാവല്‍ക്കാരന്‍െറ ചിത്രങ്ങള്‍, പഞ്ചസാരയുടെ ഉല്‍പ്പത്തിയും വഴികളും എന്നപേരില്‍ തെരഞ്ഞെടുക്കപ്പെട്ട പരമ്പരയുമാണ് പ്രദര്‍ശനത്തിന്‍െറ പ്രത്യേകത. അള്‍ജീരിയന്‍ മാതാപിതാക്കളുടെ പുത്രിയായി 1963 ല്‍ പാരീസില്‍ ജനിച്ച സൈനബ് സെദീറ 1980 മുതല്‍ ലണ്ടനിലാണ് താമസിക്കുന്നത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായുള്ള ഗാലറികളില്‍ അവരുടെ മള്‍ട്ടിമീഡിയ പ്രദര്‍ശനം വ്യാപകമായി നടന്നുവരുന്നു.
കാഴ്ചയില്‍ ഏറെ വിത്യസ്തമായ അനുഭവങ്ങള്‍ പകരുന്നതാണ് അവരുടെ കൈയ്യൊപ്പുള്ള ഫോട്ടോകളും ഇന്‍സ്റ്റലേഷനും എല്ലാം.
ലോക പ്രശസ്ത മാഗസിനുകളില്‍ അതിനെ കുറിച്ചെല്ലാം പലതവണ നിരൂപണങ്ങളും വന്നിട്ടുണ്ട്. പഞ്ചസാരയുടെ ഉല്‍പ്പത്തിയും വഴികളും ഏറെ ശ്രദ്ധേയമായ അവരുടെ പരമ്പരയാണ്.
പ്രദര്‍ശനം കാണാന്‍ പൊതുജനങ്ങള്‍ക്ക് ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയുള്ള സമയത്ത് സൗജന്യമായി പ്രദര്‍ശനം കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
