ഖത്തർ മഞ്ഞപ്പട രക്തദാന ക്യാമ്പ്
text_fieldsഖത്തർ മഞ്ഞപ്പട നേതൃത്വത്തിൽ സംഘടിപ്പിച്ച
രക്തദാന ക്യാമ്പിൽനിന്ന്
ദോഹ: പ്രവാസ ലോകത്തെ കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് ഗ്രൂപ്പായ ഖത്തർ മഞ്ഞപ്പട ദോഹയിൽ ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
പ്രവാസികൾക്കിടയിൽ രക്തദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടർച്ചയായാണ് നാലാമത് രക്തദാന ക്യാമ്പ് മഞ്ഞപ്പട സംഘടിപ്പിച്ചത്. ലോക കേരളസഭ അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ 150 ൽ പരം ആളുകൾ ക്യാമ്പിൽ പങ്കാളികളായി. ഏഷ്യൻ കപ്പിനായി ഖത്തറിലെത്തുന്ന ഇന്ത്യൻ ഫുട്ബാൾ ടീമിന് ആവേശമേകാനായി പുറത്തിറക്കിയ ഫാൻ ജേഴ്സിയുടെ വിതരണവും നടന്നു.

