Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക്വാ​ർ​ട്ട​റി​ൽ...

ക്വാ​ർ​ട്ട​റി​ൽ ഖ​ത്ത​ർ x യു.​എ.​ഇ പോ​രാ​ട്ടം

text_fields
bookmark_border
ക്വാ​ർ​ട്ട​റി​ൽ ഖ​ത്ത​ർ x യു.​എ.​ഇ പോ​രാ​ട്ടം
cancel
camera_alt

ഇ​റാ​ഖി​നെ​തി​രെ ഖ​ത്ത​റി​െൻറ മൂ​ന്നാം ഗോ​ൾ പി​റ​ന്ന​തി​​നു പി​ന്നാ​ലെ നാ​യ​ക​ൻ ഹ​സ​ൻ ഹൈ​ദോ​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ ടീം ​അം​ഗ​ങ്ങ​ളു​ടെ ആ​ഘോ​ഷം

ദോ​ഹ: ഫി​ഫ അ​റ​ബ്​ ക​പ്പ്​ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഖ​ത്ത​റി​ന്​ യു.​എ.​ഇ എ​തി​രാ​ളി. തു​നീ​ഷ്യ ഒ​മാ​നെ നേ​രി​ടും. ഗ്രൂ​പ്​​ 'എ'​യി​ൽ​നി​ന്നു മൂ​ന്നു ക​ളി​യും ജ​യി​ച്ച്​ ചാ​മ്പ്യ​ന്മാ​രാ​യാ​ണ്​ ഖ​ത്ത​ർ ക്വാ​ർ​ട്ട​റി​നെ​ത്തു​ന്ന​ത്. ഗ്രൂ​പ്​​ 'ബി'​യി​ൽ ര​ണ്ടാം സ്​​ഥാ​ന​ക്കാ​രാ​ണ്​ യു.​എ.​ഇ. ഗ്രൂ​പ്​​ 'ബി'​യി​ൽ ഒ​ന്നാം സ്​​ഥാ​ന​ക്കാ​രാ​യ തു​നീ​ഷ്യ​ക്ക്, 'എ'​യി​ലെ ര​ണ്ടാം സ്​​ഥാ​ന​ക്കാ​രാ​യ ഒ​മാ​ൻ എ​തി​രാ​ളി​യാ​വും. ഡി​സം​ബ​ർ 10ന്​ ​അ​ൽ​ബെ​യ്​​ത്​ സ്​​റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി 10നാ​ണ്​ ഖ​ത്ത​ർ-​യു.​എ.​ഇ പോ​രാ​ട്ടം. അ​തേ​ദി​നം, വൈ​കീ​ട്ട്​ ആ​റി​ന്​ എ​ജു​ക്കേ​ഷ​ൻ സി​റ്റി​യി​ൽ തു​നീ​ഷ്യ ഒ​മാ​​നെ നേ​രി​ടും. ​ചൊ​വ്വാ​ഴ്​​ച​യി​ലെ മ​റ്റു മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ല​ങ്ങ​ളെ ആ​ശ്ര​യി​ച്ചാ​യി​രു​ക്കും മ​റ്റു ടീ​മു​ക​ളു​ടെ ക്വാ​ർ​ട്ട​റി​ലെ എ​തി​രാ​ളി​ക​ളെ നി​ശ്ച​യി​ക്ക​പ്പെ​ടു​ന്ന​ത്.

സീ​നി​യേ​ഴ്​​സി​ന്​ ന​ന്ദി

അ​ൽ​ബെ​യ്​​ത്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫി​ഫ അ​റ​ബ്​ ക​പ്പി​ലെ അ​വ​സാ​ന ഗ്രൂ​പ്​​ മ​ത്സ​ര​ത്തി​ൽ റി​സ​ർ​വ്​ ബെ​ഞ്ചി​നെ ഇ​റ​ക്കി ഇ​റാ​ഖി​നെ പി​ടി​ച്ചു​കെ​ട്ടാ​മെ​ന്നാ​യി​രു​ന്നു ഖ​ത്ത​ർ​ കോ​ച്ച്​ ഫെ​ലി​ക്​​സ്​ സാ​ഞ്ച​സി​ൻെ​റ മോ​ഹ​ങ്ങ​ൾ. നാ​യ​ക​ൻ ​ഹ​സ​ൻ ഹൈ​ദോ​സും അ​ക്രം അ​ഫീ​ഫും ഉ​ൾ​പ്പെ​ടെ​യു​ള്ള സൂ​പ്പ​ർ താ​ര​ങ്ങ​ളെ ബെ​ഞ്ചി​ലി​രു​ത്തി യു​വ​നി​ര​ക്ക്​ അ​വ​സ​രം ന​ൽ​കി​യ കോ​ച്ചി​െൻറ ത​ന്ത്ര​ങ്ങ​ൾ പ​ക്ഷേ, വി​​ല​പ്പോ​യി​ല്ല. അ​ബ്​​ദു​ൽ അ​സീ​സ്​ ഹാ​തി​മി​നെ മ​ധ്യ​നി​ര​യി​ൽ നി​ർ​ത്തി മു​ഹ​മ്മ​ദ്​ മു​ൻ​താ​രി​യും അ​ഹ​മ്മ​ദ്​ അ​ലാ എ​ൽ​ദി​നും ന​ട​ത്തി​യ മു​ന്നേ​റ്റ​ങ്ങ​ൾ എ​തി​ർ ബോ​ക്​​സി​നു​ള്ളി​ൽ അ​വ​സാ​നി​ച്ച​ത​ല്ലാ​​തെ ഗോ​ൾ​വ​ല പൊ​ട്ടി​ക്കാ​നൊ​ന്നു​മി​ല്ലാ​തെ പോ​യി. മ​റു​പ​കു​തി​യി​ൽ ഇ​റാ​ഖി​നും അ​വ​സ​രം മു​ത​ലാ​ക്കാ​നാ​യി​ല്ല. ഒ​ടു​വി​ൽ ര​ണ്ടാം പ​കു​തി​യി​ൽ തു​ട​ർ​ച്ച​യാ​യ സ​ബ്​​സ്​​റ്റി​റ്റ്യൂ​ഷ​നു​ക​ളി​ലൂ​ടെ സീ​നി​യേ​ഴ്​​സി​നെ തി​രി​കെ വി​ളി​ച്ച​ത്​ ര​ക്ഷ​യാ​യി.

നാ​യ​ക​ൻ ഹ​സ​ൻ ഹൈ​ദോ​സും മു​ന്നേ​റ്റ​ത്തി​ലെ പ​ട​ക്കു​തി​ര​യാ​യ അ​ൽ മു​ഈ​സ്​ അ​ലി​യും ​സൂ​പ്പ​ർ​ഹീ​റോ അ​ക്രം അ​ഫീ​ഫി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​ന്നാം ന​മ്പ​ർ നി​ര​ത​ന്നെ വേ​ണ്ടി​വ​ന്നു ഖ​ത്ത​റി​ന്​ ക​ളി​യി​ലേ​ക്ക്​ തി​രി​കെ​യെ​ത്തി​ക്കാ​ൻ. മൂ​വ​ർ​സം​ഘ​ത്തി​െൻറ വ​ര​വോ​ടെ മു​ന്നേ​റ്റ​ത്തി​ന്​ വേ​ഗ​വും മൂ​ർ​ച്ച​യും കൂ​ടി. അ​തി​െൻറ ഫ​ല​വും വൈ​കാ​തെ പി​റ​ന്നു. 81ാം മി​നി​റ്റി​ൽ അ​ൽ മു​ഈ​സ്​ അ​ലി​യും 84ാം മി​നി​റ്റി​ൽ അ​ക്രം അ​ഫീ​ഫി​യും കു​റി​ച്ച ഗോ​ളി​ലൂ​ടെ ഖ​ത്ത​റി​ന്​ ജ​യം.

മ​ധ്യ​നി​ര​യി​ൽ​നി​ന്നു ല​ഭി​ച്ച പ​ന്തു​മാ​യി കു​തി​ച്ച അ​ൽ മു​ഈ​സ്, ഒ​രു​വേ​ള പ​ന്ത്​ റീ​ബൗ​ണ്ട്​ ചെ​യ്​​തി​ട്ടും ഹോ​ൾ​ഡ്​ ചെ​യ്​​ത്​ വ​ല​യി​ലേ​ക്ക്​ നി​റ​യൊ​ഴി​ച്ചാ​ണ്​ സ്​​കോ​ർ ചെ​യ്​​ത​ത്. പ​തി​വു പോ​ലെ അ​തി​വേ​ഗ കു​തി​പ്പി​ലൂ​ടെ അ​ഫി​ഫും വ​ല​കു​ലു​ക്കി. ഇ​ഞ്ചു​റി ടൈ​മി​ലെ മൂ​ന്നാം മി​നി​റ്റി​ൽ ഹ​സ​ൻ ഹൈ​ദോ​സ്​ നേ​ടി​യ ഗോ​ളി​ലേ​ക്ക്​ പ​ന്ത്​ എ​ത്തി​ച്ച​തും അ​ഫി​ഫി​െൻറ നീ​ക്ക​മാ​യി​രു​ന്നു. ക്വാ​ർ​ട്ട​ർ പ്ര​വേ​ശ​ന​ത്തി​ന്​ ജ​യം അ​നി​വാ​ര്യ​മാ​യ ഇ​റാ​ഖി​നാ​വ​​ട്ടെ ഇ​രു പ​കു​തി​ക​ളി​ലു​മാ​യി ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ൾ ക്രോ​സ്​ ബാ​റി​ന്​ പു​റ​ത്തേ​ക്ക്​ അ​ടി​ച്ച​ക​റ്റു​ന്ന​തി​ലാ​യി​രു​ന്നു മി​ടു​ക്ക്.

ഉ​ജ്ജ്വ​ല ജ​യ​ത്തോ​ടെ ഒ​മാ​ൻ

ക​ഠി​നാ​ധ്വാ​ന​വും ഭാ​ഗ്യ​വും ഒ​മാ​നെ പി​ന്തു​ണ​ച്ച പോ​രാ​ട്ടം. അ​ൽ ജ​നൂ​ബി​ലെ മ​ത്സ​ര​ത്തി​ൽ ബ​ഹ്​​റൈ​നെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു​ ഗോ​ളി​ന്​ തോ​ൽ​പി​ച്ച്​ ത​ങ്ങ​ളു​ടെ ജോ​ലി ഭം​ഗി​യാ​യി ത​ന്നെ പൂ​ർ​ത്തി​യാ​ക്കി. പി​ന്നാ​ലെ, അ​ൽ ബെ​യ്​​തി​ൽ ഖ​ത്ത​റിെൻറ ജ​യം​കൂ​ടി​യാ​യ​തോ​ടെ ഗ്രൂ​പ്പി​ൽ​നി​ന്ന്​ ര​ണ്ടാം സ്​​ഥാ​ന​ക്കാ​രാ​യി ക്വാ​ർ​ട്ട​ർ പ്ര​വേ​ശം അ​നാ​യാ​സ​മാ​യി. റാ​ബി​യ സൈ​യ്​​ദ്​ അ​ൽ അ​ല​വി, അ​ർ​ഷാ​ദ്​ അ​ൽ അ​ല​വി, ഖാ​ലി​ദ്​ ഖ​ലീ​ഫ എ​ന്നി​വ​രാ​ണ്​ ഗോ​ൾ നേ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFA Arab Cup
News Summary - Qatar x UAE fight in the quarterfinals
Next Story