'ഖത്തർ 2022 ഒരു അനുഭവമാകും'
text_fieldsഡി. രവികുമാർ
ദോഹ: ഖത്തറിലെ മുതിർന്ന സ്പോർട്സ് ജേണലിസ്റ്റും 'ദി പെനിൻസുല' മുൻ സ്പോർട്സ് എഡിറ്ററും 'ദോഹ സ്റ്റേഡിയം പ്ലസ്' സ്പോർട്സ് വീക്ലിയുടെ മുൻ മാനേജിങ് എഡിറ്റുമായ ഡി. രവികുമാർ ലോകകപ്പിലേക്കുള്ള ഖത്തറിെൻറ ഒരുക്കങ്ങൾ 'ഗൾഫ് മാധ്യമ'വുമായി പങ്കുവെക്കുന്നു. തിരുവല്ല ഇരവിപേരൂർ സ്വദേശിയാണ് ഇദ്ദേഹം.
'ഖത്തർ 2022 ഒരു അനുഭവമാകും'
ഖത്തറിെൻറ തയാറെടുപ്പിൽ ഞങ്ങൾ അഭിമാനിതരാണ്. ഇത്രയും നേരത്തെ ഒരുക്കങ്ങൾ പൂർത്തിയായ മറ്റൊരു ആതിഥേയ രാജ്യവും ലോകകപ്പ് ചരിത്രത്തിൽ ഇല്ല. ഒട്ടനവധി ലോകകപ്പിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഖത്തറിെൻറ ഒരുക്കം ഞങ്ങളെ വിസ്മയിപ്പിക്കുന്നതാണ്' -ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ നടത്തിയ പ്രഖ്യാപനം തന്നെയാണ് ഖത്തിെൻറ ലോകകപ്പ് തയാറെടുപ്പിലെ പൊൻതൂവൽ. ഈ വർഷാവസാനം നടക്കുന്ന ഫിഫ അറബ് കപ്പ് പോരാട്ടം ലോകകപ്പിെൻറ ഡ്രസ് റിഹേഴ്സലായി മാറും. അപ്പോഴേക്കും ഏഴ് സ്റ്റേഡിയങ്ങൾ മത്സരസജ്ജമാവും. ആറ് സ്റ്റേഡിയങ്ങളിൽ അറബ് കപ്പ് പോരാട്ടം നടത്താണ് പദ്ധതി. ലോകകപ്പിനുള്ള 32 െട്രയ്നിങ് സെൻററുകൾ തയാറായിക്കഴിഞ്ഞു. ഓരോ ടീമിനും ഒരു സെൻറർ എന്നനിലയിലാണ് തയാറാക്കിയത്. രണ്ട് പിച്ചുകൾ ഓരോ സെൻററിലുമുണ്ട്. മറ്റ് അടിസ്ഥാന സൗകര്യങ്ങളിൽ ലോകോത്തര നിലവാരത്തിലാണ് പൂർത്തിയാക്കിയത്. റോഡുകൾ, ഹോട്ടലുകൾ, പാർക്കുകൾ എന്നിവ ഏതാണ്ട് പൂർത്തിയായി.
അടുത്തഘട്ടം ഫാൻ എക്സ്പീരിയൻസ്
ലോകകപ്പിെൻറ അടിസ്ഥാന സൗകര്യങ്ങൾ ഒരുവർഷം മുേമ്പ ഒരുക്കുന്ന ഖത്തറിെൻറ അടുത്ത ലക്ഷ്യം ഫാൻ എക്സപീരിയൻസാണ്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ളവർക്ക് അറേബ്യയുടെ പാരമ്പര്യവും ഉൗഷ്മളതയും ആതിഥ്യമര്യാദയും പരിചയപ്പെടുത്തുന്നതിലാവും ഇനി സംഘാടകരുടെ ശ്രദ്ധ. അതിെൻറ പ്രധാന ചുവടുവെപ്പാണ് കഴിഞ്ഞദിവസം പ്രഖ്യാപിച്ച ഫാൻ ലീഡേഴ്സ് നെറ്റ്വർക്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 500ഓളം പേരുടെ ഈ സംഘം ലോകകപ്പിൽ ഖത്തറിെൻറ അംബാസഡർമാരായി മാറും.
കോവിഡിനെയും തരണംചെയ്തു
കോവിഡ് മഹാമാരി ഖത്തറിെൻറ ഒരുക്കങ്ങളെ തെല്ലും ബാധിച്ചിട്ടില്ല. മറ്റിടങ്ങളിലെല്ലാം കളിമുടങ്ങിയപ്പോൾ കഴിഞ്ഞ സീസണിനിടെ വിവിധ ലീഗുകളിലും ടൂർണമെൻറുകളിലുമായി 150ഓളം മത്സരങ്ങൾക്കാണ് ഖത്തർ വേദിയായത്. ക്ലബ് ലോകകപ്പും അറബ് യോഗ്യതാ റൗണ്ടും ലോകകപ്പ് യോഗ്യതാ റൗണ്ടും ഉൾപ്പെടെയുള്ള മത്സരങ്ങളാണിത്. ബയോ സുരക്ഷാ ബബ്ളിൽനിന്നുകൊണ്ടായിരുന്നു ഈ സംഘാടനം. ഇതിനിടയിൽ വളരെ കുറച്ച് കോവിഡ് പോസിറ്റിവ് കേസ് മാത്രമേ ഉണ്ടായുള്ളൂ. ലോകകപ്പ് സമയത്തും കോവിഡ് ഭീഷണി ഉയർത്തിയാലും താളംതെറ്റാതെ ടൂർണമെൻറ് നടത്താനുള്ള ആത്മവിശ്വാസത്തിലാണ് സംഘാടകർ. വാക്സിനേഷെൻറ തോതിലും രാജ്യം ഏറെ മുന്നിലാണ്. നിലവിൽ 60 ശതമാനം ജനങ്ങൾ രണ്ട് ഡോസും സ്വീകരിച്ചുകഴിഞ്ഞു.
ഏഷ്യൻ ചാമ്പ്യന്മാരായി ആതിഥേയർ
ആതിഥേയർ എന്ന ആനുകൂല്യത്തിൽ അല്ല ഖത്തർ ലോകകപ്പിൽ കളിക്കുന്നത്. നിലവിലെ ഏഷ്യൻ ചാമ്പ്യന്മാർ എന്ന തലയെടുപ്പ് ഖത്തറിെൻറ ലോകകപ്പ് പോരാട്ടത്തിനുണ്ട്. ഏറ്റവും മികച്ച ടീമിനെ തന്നെ ലോകകപ്പിൽ ഇറക്കാനുള്ള തയാറെടുപ്പിലാണ് ഖത്തർ ഫുട്ബാൾ അസോസിയേഷൻ. കോച്ച് ഫെലിക്സ് സാഞ്ചസിന് കീഴിൽ ടീം നിലവിൽ കോൺകകാഫ് ഗോൾഡ് കപ്പ് കളിക്കാനായി അമേരിക്കയിലാണ്. ആദ്യ റൗണ്ടിൽ പുറത്താവാതെ, നോക്കൗട്ടിൽ മികച്ച മത്സരം കളിക്കാനുള്ള എല്ലാ ഒരുക്കത്തിലുമാണ് ഖത്തർ ഒരുങ്ങുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.