2022 ലോകകപ്പിന് മുന്നോടിയായി അഞ്ചര മില്യൻ വിനോദ സഞ്ചാരികൾ എത്തും
text_fieldsദോഹ: 2022 ദോഹ ലോകകപ്പിന് മുന്നോടിയായി അഞ്ചര മില്യൻ വിനോദ സഞ്ചാരികളെങ്കിലും ദോഹയിൽ എത്തുമെന്ന് ടൂറിസം വികസന അതോറിറ്റി തലവൻ ഹസൻ അൽഇബ്രാഹീം അറിയിച്ചു. 2022 ലോകകപ്പ് വെറും ഒരു ലോക ഫുട്ബോൾ എന്നതിനേക്കാളുപരി ഖത്തറിെൻറ സാംസ്ക്കാരിക–വിനോദ സഞ്ചാര മേഖലകളുടെ കൃത്യമായ രേഖപ്പെടുത്തൽ കൂടിയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആദ്യമായി മേഖല സന്ദർശിക്കുന്നവർക്ക് അറബ്–ഇസ്ലാമിക്–ഗൾഫ് ആതിഥേയത്വത്തിെൻറ ഏറ്റവും നല്ല അനുഭവം സമ്മാനിക്കുകയാണ് ലക്ഷ്യം. ഉപരോധ രാജ്യങ്ങൾ ഖത്തർ–ഇസ്ലാമിക് സത്വത്തെ പ്രതിനിധാനം ചെയ്യുന്ന ടൂറിസത്തിെൻറ തകർച്ച ലക്ഷ്യം വെച്ചാണ് പ്രവർത്തിക്കുന്നത്.
എന്നാൽ അവരുടെ ഉദ്ദേശത്തെ മറികടന്ന് കൊണ്ടുള്ള പദ്ധതിയാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് ഹസൻ ഇബ്രാഹീം അറിയിച്ചു. ഈ രാജ്യങ്ങൾ ശക്തമായ സമ്മർദ്ദങ്ങൾ ചെലുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും വലിയ തോതിൽ അതിനെയെല്ലാം ഭേദിച്ച് മുൻപോട്ട് പോകാൻ തങ്ങൾക്ക് സാധിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഇക്കാലയളവിനുള്ളിൽ യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ വിനോദ സഞ്ചാര മാർക്കറ്റിൽ വലിയ തോതിൽ കടന്ന് കയറാൻ ഖത്തർ ടൂറിസത്തിന് സാധിച്ചിട്ടുണ്ട്. ചൈനയിൽ ഇതിനകം തന്നെ പ്രത്യേക ഓഫീസ് തുറന്നുകഴിഞ്ഞു. ഇന്ത്യ, റഷ്യ എന്നിവടങ്ങളിൽ ഉടൻ തന്നെ ടൂറിസം അതോറിറ്റി ഓഫീസ് തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.