Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയൂറോ കപ്പിനെ...

യൂറോ കപ്പിനെ പാഠമാക്കി ഖത്തർ ലോകകപ്പ്​ സംഘം

text_fields
bookmark_border
യൂറോ കപ്പിനെ പാഠമാക്കി ഖത്തർ ലോകകപ്പ്​ സംഘം
cancel

ദോഹ: 17 മാസത്തിനപ്പുറം കൊടിയേറുന്ന ഫുട്​ബാൾ ലോകകപ്പിന്​ എല്ലാ അർഥത്തിലും ഒരുങ്ങുകയാണ്​ ഖത്തർ. സ്​റ്റേഡിയങ്ങളും റോഡുകളും മറ്റുസജ്​ജീകരണങ്ങളുമായി അടിസ്​ഥാന സൗകര്യ വികസനം 90 ശതമാനം പൂർത്തിയാക്കിക്കഴിഞ്ഞു. ഇതിനിടയിൽ തങ്ങളുടെ ​ജീവനക്കാർക്ക്​ വലിയ ഫുട്​ബാൾ മേളയുടെ സംഘാടനത്തിൽ പരിചയസമ്പത്ത്​ ഉറപ്പിക്കാനും മറന്നില്ല.

11 രാജ്യങ്ങളിലായി പുരോഗമിക്കുന്ന യൂറോ കപ്പ്​ ഫുട്​ബാളിന്​ 27 അംഗ സംഘത്തെ നിയോഗിച്ചാണ്​ 2022 ഫിഫ ലോകകപ്പി​െൻറ സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ്​​ ലെഗസി (എസ്​.സി) തയാറെടുപ്പിന്​ നേരിട്ടുള്ള കൂടുതൽ ഊർജം പകർന്നത്​. ജൂൺ 11ന്​ ആരംഭിച്ച്​ ജൂ​ൈല​ 11ന്​ സമാപിക്കുന്ന യൂറോകപ്പി​െൻറ 11 വേദികളിലും ഖത്തർ ലോകകപ്പ്​ സമിതിയുടെ ജീവനക്കാർ സജീവമായുണ്ട്​.

മത്സര നടത്തിപ്പ്​, സ്​റ്റേഡിയങ്ങളുടെ ക്രമീകരണം, കാണികളുടെയും ഒഫീഷ്യലുകളുടെയും സൗകര്യങ്ങൾ, തുടങ്ങി മുഴുവൻ മേഖലകളിലും രാജ്യാന്തര മത്സരത്തി​െൻറ പരിചയസമ്പത്ത്​ ഉറപ്പിക്കുകയാണ്​ ലക്ഷ്യം. നേരത്തേ 2014 ബ്രസീൽ, 2018 റഷ്യ ഫിഫ ലോകകപ്പുകൾക്കും ഖത്തർ തങ്ങളുടെ സംഘത്തെ നിയോഗിച്ചിരുന്നു.

സെൻറ്​പീറ്റേഴ്​സ്​ ബർഗിൽ ഐഷ അൽ ജെഹാനി

ഖത്തർ ലോകകപ്പി​െൻറ നോൺകോമ്പിറ്റീഷൻ വെന്യൂ പ്ലാനിങ്​ ആൻഡ്​​ ഓപറേഷൻസ്​ സീനിയർ മാനേജറാണ്​ ഐഷ അൽ ജഹാനി. യൂറോ കപ്പിൽ ഗ്രൂപ്​ 'ബി', 'ഇ' വിഭാഗങ്ങളിലെ മത്സരങ്ങൾ നടക്കുന്ന റഷ്യയിലെ സെൻറ്​ പീ​േറ്റഴ്​സ്​ബർഗ്​ സ്​റ്റേഡിയത്തി​െല വി​.​െഎ.പി വെന്യൂ മാനേജറായാണ്​ ​ഐഷ ജഹാനിയുടെ ജോലി.

െഎഷ അൽ ജഹാനി സെൻറ്​പീറ്റേഴ്​സ്​ ബർഗ്​ സ്​റ്റേഡിയത്തിൽ

'തുടർച്ചയായ പരിശീലനം മികച്ചതാക്കും എന്നാണല്ലോ. വലിയ ടൂർണമെൻറുകളിൽ വ്യത്യസ്​തരായ സംഘാടകർക്കൊപ്പമുള്ള തൊഴിൽ അനുഭവം ഞങ്ങളെ കൂടുതൽ മെച്ചപ്പെടുത്തും. ലോകകപ്പിന്​ വേദിയായ സെൻറ്​​പീറ്റേഴ്​സ്​ ബർഗിലെ ജോലി അടുത്തവർഷത്തെ ലോകകപ്പിനുള്ള തയാറെടുപ്പിൽ വ്യക്​തിപരമായി തന്നെ മികച്ച അനുഭവമാണ്​. അറബ്​ കപ്പിനും ലോകകപ്പിനും ഈ പരിചയം ഗുണംചെയ്യും' ഐഷ ജഹാനി പറയുന്നു.

യൊഹാൻ ക്രൈഫ്​ അറീനയിൽ സമാ റൂബി

ഖത്തർ ലോകകപ്പി​െൻറ ​ഗെസ്​റ്റ്​ മാനേജ്​മെൻറ്​ വിഭാഗത്തിലെ മാനേജരാണ്​ സമാ റൂബി. യൂറോകപ്പിൽ നെതർലൻഡ്​സിലെ യൊഹാൻ ​ക്രൈഫ്​ അറീനയിൽ ഡച്ച്​ ഫുട്​ബാൾ അസോസിയേഷൻ- യുവേഫ എന്നിവരുടെ ഗെസ്​റ്റ്​ ലൈസൺ ​ഒാഫിസറായാണ്​ ഇവരുടെ പ്രവർത്തനം. ​ഡച്ച്​ രാജാവും രാജ്​ഞിയും ഫിഫ പ്രസിഡൻറ്​ ജിയാനി ഇൻഫൻറിനോയും ഉൾപ്പെടെയുള്ള വിശിഷ്​ടാതിഥികൾക്ക്​ വേണ്ട സൗകര്യമൊരുക്കേണ്ടതി​െൻറ ഉത്തരവാദത്തെം.

യൊഹാൻ ക്രൈഫ്​ അറീനയിൽ സമാ റൂബി

മത്സരിക്കുന്ന ടീമുകളുടെ ദേശീയ ഫെഡറേഷൻ പ്രതിനിധികളുടെ യോഗം, മത്സര ദിനത്തിൽ അവരുടെ ഇരിപ്പിടം ഉൾപ്പെടെയുള്ള കാര്യങ്ങളും ഇവരുടെ ചുമതലയാണ്​. 'വി.വി.​െഎ.പി അതിഥികൾക്ക്​ ആവശ്യമായ സൗകര്യമൊരുക്കൽ വലിയ അനുഭവമാണ്​. അവസാന മിനിറ്റുകളിൽ ലഭിക്കുന്ന നിർദേശത്തിനനുസരിച്ച്​ കാര്യങ്ങൾ ചെയ്യുന്നത്​ ഉൾപ്പെടെയുള്ള വെല്ലുവിളികളുമുണ്ട്​' -സമാ റൂബി പറയുന്നു.

സുരക്ഷ പാഠങ്ങളുമായി ഹമദും നാസറും

സുരക്ഷയിൽ വിട്ടുവീഴ്​ചയില്ലാതെയാണ്​ ഖത്തർ ലോകകപ്പി​െൻറ ഒരുക്കം. അതിനുള്ള എല്ലാ തയാറെടുപ്പും സുപ്രീം കമ്മിറ്റി നേതൃ​ത്വത്തിൽ നടക്ക​ുന്നു. അതി​െൻറ ഭാഗമായാണ്​ യൂറോകപ്പി​െൻറ സുരക്ഷ സംവിധാനങ്ങൾ അടുത്തുനിന്ന്​ പരിചയിക്കാനും അറിയാനുമായി ഹമദ്​ അൽ സുലൈതിയും നാസർ അൽ സെയാറയും സ്​പെയിനിലെ സെവിയ്യയിലും റുമാനിയയിലെ ​ ബുഷാറെസ്​റ്റിലും യൂറോകപ്പി​െൻറ ഭാഗമാവുന്നത്​. 'യുവേഫ പോലെ വലിയൊരു സംവിധാനത്തിനൊപ്പം ജോലിചെയ്യുന്നത്​ അഭിമാനകരമാണ്​.

ഹമദ്​ അൽ സുലൈത്തിയും നാസർ അൽ സെയാറയും

നിരവധി വൻ ടൂർണമെൻറുകളുടെ സംഘാടന പരിചയവും ശൈലിയും ഞങ്ങൾക്ക്​ ഗുണകരമാവും. ഖത്തർ ലോകകപ്പി​െൻറ സന്നാഹത്തിനും നല്ലതാണ്​' -20​22 ലോകകപ്പി​െൻറ സേഫ്​റ്റി ആൻഡ്​ സെക്യൂരിറ്റി ഒാപറേഷൻ കമ്മിറ്റി കമ്യൂണിക്കേഷൻ ഒാഫിസറായ നാസൽ അൽ സെയാറ പറയുന്നു.

ഖത്തർ ലോകകപ്പി​െൻറ സുരക്ഷ വിഭാഗം കോഒാഡിനേഷൻ ആൻഡ്​ ഫോളോഅപ്പിൽ ഡെപ്യൂട്ടി ഹെഡ്​ ആയ ഹമദ്​ അൽ സുലൈതിക്ക്​ സെവിയ്യയിൽ കോവിഡ്​ പശ്ചാത്തലത്തിലെ ആരോഗ്യ സുരക്ഷ വിഭാഗത്തിലാണ്​ ചുമതല.

കോപൻഹേഗനിൽ സലാഹ്​ അൽ സാദി

​ഖത്തർ ലോകകപ്പ്​ വേദികളിലൊന്നായ അൽ തുമാമ സ്​റ്റേഡിയത്തി​െൻറ വെന്യൂ മാനേജറായ അൽ സാദി കോപൻഹേഗനിലെ പാർകൻ സ്​റ്റേഡിയത്തി​െൻറ അസിസ്​റ്റൻറ്​ വെന്യൂ മാനേജറാണ്​. ബെൽജിയം, ഡെന്മാർക്​ ടീമുകളുടെ മത്സര വേദി. ഇവിടത്തെ അനുഭവം വലിയ ആത്മവിശ്വാസമാണെന്ന്​ അദ്ദേഹം പറയുന്നു.

പാർകൻ സ്​റ്റേഡിയത്തിൽ സലാഹ്​ അൽ സാദി

'ഒരു മത്സരത്തിനായി വേദി എങ്ങനെ ഒരുക്കണമെന്നതി​െൻറ വലിയ പാഠമാണ്​ യൂറോ ക​പ്പ്​. വേദിയുടെ ദൈനംദിന ഓപറേഷൻ, കാണികളുടെ വരവ്​, മീഡിയബ്രോഡ്​കാസ്​റ്റ്​ സെൻറർ, വി​.ഐ.പികളുടെ യാത്രയും സജ്​ജീകരണങ്ങളും തുടങ്ങി ഒരുകൂട്ടം ജോലികൾ സമ്മർദങ്ങൾക്കിടയിലും പൂർത്തിയാക്കാൻ കഴിയു​േമ്പാൾ സന്തോഷമാണ്​. ഈ അനുഭവങ്ങൾ ലോകകപ്പിലെ ഉത്തരവാദിത്തം എളുപ്പമാക്കും' സലാഹ്​ അൽ സാദി പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Euro CupQatar World Cup
News Summary - Qatar World Cup team learns Euro Cup
Next Story