2022: നാളുകൾ എണ്ണിത്തുടങ്ങി
text_fieldsദോഹ: 2022 ലോകകപ്പ് ഫുട്ബോളിന് നാളുകളെണ്ണി കാത്തിരിപ്പ് തുടങ്ങി. ഖത്തര്‍ ലോകകപ്പിെൻറ ഔദ്യോഗിക നാല് വര്‍ഷ കൗണ്ട്ഡൗണ്‍ ഇന്നലെ ആരംഭിച്ചു. 2022 നവംബര്‍ 21ന് ആരംഭിക്കുന്ന ലോകകപ്പ് ഡിസംബര്‍ 18നാണ് അവസാനിക്കുന്നത്. ഖത്തര്‍ 15 ലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻറ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന് അല്‍തവാദി പറഞ്ഞു. ലോകകപ്പിനെ വരവേല്‍ക്കാനായി ഖത്തര്‍ അതിവേഗം തയ്യാറെടുക്കുകയാണെന്നും ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 15 ലക്ഷം ഫുട്ബോള്‍ ആരാധകര്‍ ഖത്തറിലേക്ക് ഒഴുകുമെന്നും അദ്ദേഹം പറഞ്ഞു.
28 ദിവസത്തെ ലോകമേളയാണ് ഖത്തറില്‍ നടക്കാന്‍ പോകുന്നത്. നിരവധി സന്ദര്‍ശകര്‍ രാജ്യത്ത് നേരിട്ട് എത്തുമ്പോള്‍ കോടിക്കണക്കിന് ആളുകള്‍ ടിവിയിലും സ്മാര്‍ട്ട് ഫോണുകളിലും കളി ആസ്വദിക്കും.
പങ്കെടു ക്കുന്ന ടീമുകള്‍ക്കും അവരുടെ ആരാധകര്‍ക്കും അറബ് ലോകത്തിനും ആഹ്ലാദകരമായ സമയമായിരിക്കും അ ത്. അറബ് മേഖലയില്‍ ആദ്യമായാണ് ലോക ഫുട്ബോള്‍ മേള നടക്കുന്നത്. അതിനാല്‍ തന്നെ ഏവരും വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കായിക ശക്തിയിലൂടെ മേഖലയെ ഒന്നടങ്കം ഐക്യത്തില്‍ കൊണ്ടു വരാന്‍ ഖത്തര്‍ ലോകകപ്പിന് കഴിയും. ഫുട്ബോള്‍ മറ്റേത് കായിക വിനോദങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ജനങ്ങളും സംസ്കാരവും തമ്മിലുള്ള പാലം പണിയാന്‍ ശക്തിയുള്ളതാണ് അത്. ലോകകപ്പിനായി തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒരുക്കങ്ങള്‍ പ്രാദേശികമായും അന്താരാഷ്ട്രപരമായും ക്രിയാത്മകമായ മാറ്റങ്ങള്‍ക്ക് വഴിവെക്കാന്‍ ഉപകരിക്കുന്ന തരത്തി ലുള്ളതാണ്. ഖത്തറിനും അറബ് മേഖലയക്കും ലോകത്തിനും വ്യത്യസ്തവും മാറ്റങ്ങള്ക്കുതകുന്നതുമായ ലോകകപ്പാണ് നടക്കുക. അറബ് മേഖലയിലെ പൗരന്മാര് തമ്മില്‍ മികച്ച ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് വഴിവെക്കുന്നതാവും ഖത്തര്‍ ലോകകപ്പ് എന്ന് ഫിഫ പ്രസിഡൻറ് ഗിയാനി ഇൻഫാൻറിനോ പറഞ്ഞു. ഫുട്ബോളിനെ വളരെ സ്നേഹിക്കുന്ന വരാണ് അറബ് മേഖലയിലുള്ളവർ. വലിയ നിക്ഷേപമാണ് ഈ മേഖലയില്‍ ഇവിടുത്തെ രാജ്യങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
