ദോഹ: ഖത്തര്‍ 2022 ഫിഫ ലോകകപ്പ് പദ്ധതികളുടെ പ്രവര്‍ത്തനങ്ങ ള്‍ ആരംഭിച്ച് വിജയകരമായ 20 കോടി തൊഴില്‍ മണിക്കൂറുകള ് പൂര്‍ത്തിയാക്കിയതായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. നേട്ടത്തിലേക്ക് നയിച്ച പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ച ജീവനക്കാരുമായി ചേര്‍ന്ന് സുപ്രീം കമ്മിറ്റിഫോര് ഡെലിവറി ആൻഡ് ലെഗസി പരിപാടി സംഘടിപ്പിച്ചു. 200 മില്യന്‍ (20 കോടി) തൊഴില്‍ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ടൂര്‍ണമെൻറിെൻറ 75 ശതമാനം തയാറെടുപ്പുമാണ് പൂര്‍ത്തിയായത്. ഖലീഫ ഇൻറര്‍നാഷനല്‍ സ്റ്റേഡിയത്തിെൻറ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയതിനു പുറമേ, അല്‍ വക്റ സിറ്റിയിലെ അല്‍ ജനൂബ് സ്റ്റേഡിയത്തിെൻറ ജോലികളും ഇതിനകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
ഈ വര്‍ഷം രണ്ടാംപകുതിയില്‍ അല്‍ റയ്യാന്‍ സ്റ്റേഡിയവും അല്‍ ബയ്ത്ത് സ്റ്റേഡിയവും പൂര്‍ത്തിയാക്കും. ഭാവിയില്‍ ലോകകപ്പ് മത്സരങ്ങള്‍ നടത്താനൊരുങ്ങുന്ന രാജ്യങ്ങള്‍ക്ക് സ്വീകരിക്കാവുന്ന മാതൃകയാണ് മാനുഷിക, സാമ്പത്തിക, സാമൂഹിക മേഖലകളില്‍ ലോകകപ്പ് പദ്ധതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഖത്തര്‍ നിര്‍വഹിച്ചതെന്ന് സുപ്രീം കമ്മിറ്റി ഓപറേഷന്‍സ് ഓഫിസ് ചെയര്‍മാനും ടെക്നിക്കല്‍ ഡെലിവറി ഓഫിസ് വൈസ് ചെയര്‍മാനുമായ യാസിര്‍ അല്‍ ജമാല്‍ പറഞ്ഞു. സമയവും പരിശ്രമവും ചെലവഴിച്ചത് കേവലം ഒരു ടൂര്‍ണമെൻറിന് സൗകര്യങ്ങള്‍ ഒരുക്കുക എന്നതിന് മാത്രമല്ല. ഖത്തറിലെ പൗരന്മാര്ക്കും പ്രവാസികള്‍ക്കും എല്ലാതരത്തിലും നേട്ടം കൊയ്യാനാവുന്ന വിധത്തിലാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഒരുക്കിയ സൗകര്യങ്ങള്‍ പുതിയ ആകര്‍ഷണവും സന്ദര്‍ശകര്‍ക്കുള്ള കേന്ദ്രങ്ങളുമായി മാറും. ലോകകപ്പ് 2022ലേക്കുള്ള ദീര്‍ഘ യാത്ര പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ് തങ്ങൾ. വരും വര്‍ഷങ്ങളില്‍ പൂര്ണതയിലേക്കെത്തുമെന്നും ലുസൈല്‍ സ്റ്റേഡിയം േപ്രാജക്ട് മാനേജര്‍ തമീം അല്‍ ആബിദ് പറഞ്ഞു. അല്‍ തുമാമ ഉള്‍പ്പെടെ ബാക്കി സ്റ്റേഡിയങ്ങളെല്ലാം വേഗത്തില്‍ നിര്‍മാണം പുരോഗമിക്കുക
യാണ്.