ഖത്തർ ലോകകപ്പ്, ഭിന്നശേഷിക്കാർക്കും സ്വന്തം
text_fieldsഫൈസൽ അൽ ഖുഹാജി
ദോഹ: അടുത്ത വർഷം ഖത്തറിൽ നടക്കുന്നത് ഫുട്ബാളിൻെറ ലോകപേരാണ്. അതിനേക്കാളുപരി ഏത് വിഭാഗം ജനങ്ങൾക്കും പ്രാപ്യമായ ടൂർണമെൻറ് കൂടിയാണ് ഒരുങ്ങുന്നത്. ഭിന്നശേഷിക്കാരും പ്രത്യേക പരിഗണന ആവശ്യമുള്ളവരുമായ ലോകത്തിലെ ഫുട്ബാള്‍ ആരാധകര്‍ക്ക് പലവിധ സൗകര്യങ്ങളുമാണ് സംഘാടകർ ഒരുക്കുന്നത്.
ലോക കപ്പിൻെറ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസിയാണ് (എസ്.സി) ഇക്കാര്യം വ്യക്തമാക്കിയത്. കമ്മിറ്റിയുടെ കീഴിലെ ആക്സസബിലിറ്റി ഫോറമാണ് ഇതിൻെറ ചുമതല വഹിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്കും വേദിയിലെത്താനുള്ള ഗതാഗത സൗകര്യം, അടിസ്ഥാന സൗകര്യം, ഇരിപ്പിടങ്ങള്‍, മറ്റു സേവനങ്ങള്‍ എന്നിവ പ്രത്യേകം തയാറാക്കും. വേദികളുടെയും മത്സരങ്ങളുടെയും വിവരങ്ങള്‍ അതിവേഗത്തില്‍ മനസ്സിലാക്കാനും സൗകര്യങ്ങളും ഖത്തറിലെ വിനോദ കേന്ദ്രങ്ങളും എളുപ്പത്തില്‍ ഇവര്‍ക്ക് സാധിക്കുംവിധം ഡിജിറ്റല്‍ സംവിധാനമൊരുക്കും. എല്ലാ സ്റ്റേഡിയങ്ങളിലും ഇവര്‍ക്കായി പ്രത്യേക സജ്ജീകരണമുണ്ടാവും. അവര്‍ക്കാവശ്യമായ ഡിജിറ്റല്‍ സൗകര്യങ്ങള്‍ സ്റ്റേഡിയങ്ങളില്‍ ഒരുക്കുന്നുണ്ടെന്നും അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുമെന്നും സുപ്രീം കമ്മിറ്റി സ്റ്റെയിക് ഹോള്‍ഡര്‍ റിലേഷന്‍സ് സീനിയര്‍ മാനേജര്‍ ഖാലിദ് അല്‍സുവൈദി വ്യക്തമാക്കി.
2016 മുതല്‍ ഖത്തര്‍ സോഷ്യല്‍ ആൻഡ് കള്‍ചറല്‍ ക്ലബ് ഫോര്‍ ദി ബ്ലയിന്‍ഡ് ആക്സസബിലിറ്റി ഫോറവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ അതിൻെറ ചെയര്‍മാന്‍ ഫൈസല്‍ അൽഖുഹൈജിയും ഇക്കാര്യത്തില്‍ സജീവമാണ്. ലോകകപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ മനസ്സിലാക്കാനും ഖത്തറിനെക്കുറിച്ചും വിനോദ കേന്ദ്രങ്ങളെക്കുറിച്ചും മനസ്സിലാക്കാനും സൗകര്യമൊരുക്കുന്നുണ്ടെന്നും മൊബൈല്‍ ആപ്പിലൂടേയും വെബ്സൈറ്റിലൂടേയും എല്ലാവര്‍ക്കും മനസ്സിലാക്കാനാവും വിധവും അവരവരുടെ ഭാഷയില്‍ തന്നെ സൗകര്യം തയാറായി വരുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസാരിക്കാനായി സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്മാര്‍ട്ട് ഫോണിലൂടെ ടെക്സ്റ്റ് ഉപയോഗിക്കുന്നയാൾ കൂടിയാണ് ഇദ്ദേഹം. ലോകകപ്പിനെത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് മറ്റുള്ളവര്‍ക്കുള്ളതുപോലെ തന്നെ വിമാനം ബുക്ക് ചെയ്യുന്നതും ഹോട്ടല്‍ സൗകര്യവുമുള്‍പ്പെടെ കാര്യങ്ങള്‍ക്കും ഡിജിറ്റല്‍ സംവിധാനം വഴി സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.2010ല്‍ ഖത്തറില്‍ പ്രവര്‍ത്തനമാരംഭിച്ച മാദ അസിസ്റ്റിവ് ടെക്നോളജി സെൻറര്‍ സഹായവും ഇക്കാര്യത്തില്‍ സുപ്രീം കമ്മിറ്റിക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

