ലോകകപ്പ് എംബ്ലം; സവിശേഷതകളേറെ
text_fields2022 ലോകകപ്പിനുള്ള ഫിഫയുടെ ഔദ്യോഗിക എംബ്ലത്തിൽ മറഞ്ഞിരിക്കുന്നത് നിരവധി വസ്തുതകൾ. ലോകകപ്പിന് മൂന്നു വർഷം ബാക്കിയിരിക്കെ ലോകകപ്പിലേക്കുള്ള ഖത്തറിെൻറ പ്രയാണത്തിലെ ഏറ്റവും നിർണായകമായ നാഴികക്കല്ലായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. ലോകത്തെ മുഴുവൻ ബന്ധിപ്പിക്കുകയും ഒരുമിപ്പിക്കുകയും ചെയ്യുന്നതിെൻറ പ്രാധാന്യത്തെ സൂചിപ്പിച്ചുകൊണ്ടാണ് എംബ്ലം രൂപകൽപന ചെയ്തിരിക്കുന്നത്. പ്രാദേശികവും മേഖല അടിസ്ഥാനത്തിലുള്ളതുമായ അറബ് സംസ്കാരവും ചിഹ്നത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
അറബ് സംസ്കാരത്തിെൻറയും തനത് വസ്ത്രധാരണത്തിെൻറയും അവിഭാജ്യഘടകമായ ഷാളിെൻറ ഒഴുക്കിനെ ക്രമീകരിച്ചാണ് എംബ്ലം രൂപപ്പെടുത്തിയിരിക്കുന്നത്. ലോകകപ്പിെൻറ രൂപത്തെ സൂചിപ്പിക്കുന്ന എംബ്ലത്തിലെ എട്ട് എന്ന സൂചിക ലോകകപ്പ് നടക്കാനിരിക്കുന്ന എട്ട് സ്റ്റേഡിയങ്ങളെ കുറിക്കുമ്പോൾ, അതിലെ എംേബ്രായ്ഡറി അലങ്കാരങ്ങൾ ഖത്തറിെൻറ പൈതൃകത്തിെൻറ ഭാഗമായ ഷാളിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. പാരമ്പര്യ അറബ് കലയിൽ വാർത്തെടുക്കുന്ന ഇത്തരം എംേബ്രായ്്ഡറികൾ മധ്യപൗരസ്ത്യ ദേശത്തിെൻറ മഹനീയമായ സംസ്കാരത്തെയാണ് ഉയർത്തിപ്പിടിക്കുന്നത്.
ഇതാദ്യമായി എംബ്ലം ത്രിമാന രൂപത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്. ക്രമത്തിൽ തിരിച്ചുപിടിച്ചാലും വ്യത്യാസം വരില്ലെന്നതിനാൽ ഭൂമിയെയും ഫുട്ബാളിനെയുമാണത് സൂചിപ്പിച്ചിരിക്കുന്നത്. എംബ്ലത്തിലെ ഫുട്ബാൾ രൂപം ജ്യാമിതീയ രൂപത്തിൽ അവതരിപ്പിച്ചതിലും അറബ് സംസ്കാരം നിറഞ്ഞുനിൽക്കുന്നുണ്ട്. എംബ്ലത്തിനടിയിലെ അറബ് കാലിഗ്രഫി രൂപത്തിലെഴുതിയത് ഖശീദ എന്നാണ് വിളിക്കപ്പെടുന്നത്. അക്ഷരങ്ങൾക്കിടയിലെ ദീർഘവും ക്യൂ എന്ന ആദ്യക്ഷരവും ഖശീദ കാലിഗ്രഫി രീതിയെയാണ് പ്രതിനിധാനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
