Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഓർമകളിൽ നിറഞ്ഞ് ഖത്തർ...

ഓർമകളിൽ നിറഞ്ഞ് ഖത്തർ ലോകകപ്പ്; ഖത്തർ അമീറിന്റെ സഹോദരി പങ്കുവെച്ച ചിത്രങ്ങൾ വൈറൽ

text_fields
bookmark_border
ഓർമകളിൽ നിറഞ്ഞ് ഖത്തർ ലോകകപ്പ്; ഖത്തർ അമീറിന്റെ സഹോദരി പങ്കുവെച്ച ചിത്രങ്ങൾ വൈറൽ
cancel

ദോഹ: 2026 ഫിഫ ലോകകപ്പിന് മെക്സിക്കോ സിറ്റിയിൽ ആവേശകരമായ തുടക്കമായതോടെ, ഫുട്ബോൾ ലോകം വീണ്ടുമൊരു ലോകകപ്പ് ലഹരിയിലേക്ക്. പുതിയ പോരാട്ടങ്ങൾ കളം നിറയുന്നതിനിടെ, സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും ഫുട്ബാൾ ചരിത്രത്തിലെ സുവർണ അധ്യായമായി മാറിയ 2022-ലെ ഖത്തർ വിശ്വമേളയുടെ മനോഹരമായ ഓർമകൾ പങ്കുവെക്കുകയാണ് ഖത്തർ മ്യൂസിയം അധ്യക്ഷയും ഖത്തർ അമീറിന്റെ സഹോദരിയുമായ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനി. അവർ പങ്കുവെച്ച ഖത്തർ ലോകകപ്പിന്റെ ഓർമച്ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

‘ചരിത്രത്തിലെ ഏറ്റവും മികച്ച ഫിഫ ലോകകപ്പിന്റെ ഓർമകൾ...’ എന്ന കുറിപ്പോടെയാണ് ശൈഖ അൽ മയാസ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. അൽ ഖോറിലെ പ്രശസ്തമായ അൽ ബെയ്ത് സ്റ്റേഡിയത്തിൽവെച്ച് പകർത്തിയ ചിത്രങ്ങളാണിത്. സഹോദരനും ഖത്തർ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി എന്നിവർക്കൊപ്പം ഗാലറിയിലിരുന്ന് ലോകകപ്പ് മത്സരങ്ങൾ ആസ്വദിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചത്.

മത്സരങ്ങൾക്കപ്പുറം ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് രാജ്യത്ത് അരങ്ങേറിയ വിവിധ സാംസ്കാരിക പരിപാടികളുടെയും ആഘോഷങ്ങളുടെയും ചിത്രങ്ങളും അവർ പങ്കുവെച്ചിട്ടുണ്ട്. ലോകത്തെ ഒരൊറ്റ കുടക്കീഴിൽ അണിനിരത്തിയ ഖത്തറിന്റെ സംഘാടക മികവിന്റെ അടയാളപ്പെടുത്തലുകൾ കൂടിയാണ് ഈ ചിത്രങ്ങൾ. പുതിയ ലോകകപ്പിന് പന്തുരുളുമ്പോഴും, ഫുട്ബാൾ പ്രേമികളുടെ മനസ്സിൽ ഖത്തർ തീർത്ത ആവേശം ഒട്ടും ചോർന്നുപോയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ശൈഖ അൽ മയാസയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ. ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർ ഈ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar worldcupgulfnewsqatar​gulfnewsmalayalam
News Summary - Qatar World Cup Fills Memories; Pictures Shared by Qatar Emir's Sister Go Viral
Next Story