Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ ലോ​ക​ക​പ്പ് :...

ഖ​ത്ത​ർ ലോ​ക​ക​പ്പ് : യൂ​റോ​പ്യ​ൻ ടീ​മു​ക​ളി​ൽ ബെ​ൽ​ജി​യം ടോ​പ് സീ​ഡ്

text_fields
bookmark_border
ഖ​ത്ത​ർ ലോ​ക​ക​പ്പ് : യൂ​റോ​പ്യ​ൻ ടീ​മു​ക​ളി​ൽ ബെ​ൽ​ജി​യം ടോ​പ് സീ​ഡ്
cancel

ദോ​ഹ: 2022ലെ ​ഖ​ത്ത​ർ ലോ​ക​ക​പ്പി​നു​ള്ള യൂ​റോ​പ്യ​ൻ മേ​ഖ​ല യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ഗ്രൂ​പ് ന​റു​ക്കെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ ഓ​രോ പോ​ട്ടു​ക​ളി​ലെ​യും ടീ​മു​ക​ളെ ഫി​ഫ പ്ര​ഖ്യാ​പി​ച്ചു.

ഫി​ഫ റാ​ങ്കി​ങ്ങി​ൽ മു​ന്നി​ലു​ള്ള ബെ​ൽ​ജി​യം ത​ന്നെ​യാ​ണ് ഒ​ന്നാ​മ​ത്. പോ​ട്ട് ഒ​ന്നി​ൽ ബെ​ൽ​ജി​യ​ത്തോ​ടൊ​പ്പം ഫ്രാ​ൻ​സ്, ഇം​ഗ്ല​ണ്ട്, പോ​ർ​ചു​ഗ​ൽ, സ്​​പെ​യി​ൻ, ഇ​റ്റ​ലി, െക്രാ​യേ​ഷ്യ, ഡെ​ന്മാ​ർ​ക്ക്, ജ​ർ​മ​നി, നെ​ത​ർ​ല​ൻ​ഡ്സ്​ എ​ന്നി​വ​രു​മു​ണ്ട്. പോ​ട്ട് ര​ണ്ടി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡ്, പോ​ള​ണ്ട്, വെ​യി​ൽ​സ്, ഒാ​സ്​​ട്രി​യ, യു ​​ക്രെ​യ്​​ൻ, സെ​ർ​ബി​യ, തു​ർ​ക്കി, സ്​​ലോ​വാ​ക്യ, റു​മേ​നി​യ എ​ന്നി​വ​രും മൂ​ന്നാം ന​മ്പ​ർ പോ​ട്ടി​ൽ റ​ഷ്യ, ഹം​ഗ​റി, അ​യ​ർ​ല​ൻ​ഡ്, ചെ​ക് റി​പ്പ​ബ്ലി​ക്, നോ​ർ​വേ, നോ​ർ​തേ​ൺ അ​യ​ർ​ല​ൻ​ഡ്, ഐ​സ്​​ല​ൻ​ഡ്, സ്​​കോ​ട്ട്​​ല​ൻ​ഡ്, ഗ്രീ​സ്, ഫി​ൻ​ല​ൻ​ഡ് എ​ന്നി​വ​രും ഇ​ടം പി​ടി​ച്ചു.

മ​റ്റു പോ​ട്ടു​ക​ളി​ലെ ടീ​മു​ക​ൾ:

പോ​ട്ട് 4 - ബോ​സ്​​നി​യ ഹെ​ർ​സോ​ഗൊ​വി​ന, സ്​​ലൊ​വീ​നി​യ, മോ​ണ്ടി​നെേ​ഗ്രാ, നോ​ർ​ത്ത് മാ​സി​ഡോ​ണി​യ, അ​ൽ​ബേ​നി​യ, ബ​ൾ​ഗേ​റി​യ, ഇ​സ്രാ​യേ​ൽ, ബെ​ല​റൂ​സ്, ജോ​ർ​ജി​യ, ല​ക്സം​ബ​ർ​ഗ്

പോ​ട്ട് 5- അ​ർ​മേ​നി​യ, സൈ​പ്ര​സ്, ഫെ​റോ ഐ​ല​ൻ​ഡ്സ്, അ​സ​ർ​ബൈ​ജാ​ൻ, എ​സ്​​തോ​ണി​യ, കൊ​സോ​വോ, ക​സാ​ഖ്​​​സ്​​താ​ൻ, ലി​േ​ത്വ​നി​യ, ലാ​ത്​​വി​യ, അ​ൻ​ഡോ​റ പോ​ട്ട് 6- മാ​ൾ​ട്ട, മ​ൾ​ഡോ​വ, ജി​ബ്രാ​ൾ​ട്ട​ർ, സാ​ൻ മ​രി​നോ, ലൈ​ഷ്റ്റെ​ൻ​സ്​​റ്റെ​ൻ.

ഗ്രൂ​പ് എ ​മു​ത​ൽ ജെ ​വ​രെ​യു​ള്ള ഗ്രൂ​പ്പു​ക​ളാ​ണു​ണ്ടാ​യി​രി​ക്കു​ക​യെ​ന്നും ആ​ദ്യ ടീം ​ഗ്രൂ​പ് എ.​യി​ലേ​ക്കും തു​ട​ർ​ന്ന് ഗ്രൂ​പ് ബി, ​സി എ​ന്ന ക്ര​മ​ത്തി​ൽ ഓ​രോ ഗ്രൂ​പ്പു​ക​ളി​ലേ​ക്കും എ​ത്തും. ഗ്രൂ​പ് എ​ഫ് മു​ത​ൽ ജെ ​വ​രെ​യു​ള്ള ഗ്രൂ​പ്പു​ക​ളി​ലേ​ക്ക് അ​വ​സാ​ന പോ​ട്ടി​ലു​ള്ള അ​ഞ്ച് ടീ​മു​ക​ളും എ​ത്ത​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cup 2022qata world cup
Next Story