Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോകകപ്പ്​ ചാമ്പ്യൻ...

ലോകകപ്പ്​ ചാമ്പ്യൻ താരത്തെ സ്വന്തമാക്കി റയ്യാൻ

text_fields
bookmark_border
ലോകകപ്പ്​ ചാമ്പ്യൻ താരത്തെ സ്വന്തമാക്കി റയ്യാൻ
cancel
camera_alt

സ്​റ്റീവൻ എൻസോൻസി ക്ലബ്​ പ്രസിഡൻറ്​ ശൈഖ്​ അലി ബിൻ സൗദ്​ ആൽഥാനി, കോച്ച്​ ലോറൻറ്​ ​ബ്ലാങ്ക്​ എന്നിവർക്കൊപ്പം റയ്യാൻ ജഴ്​സിയുമായി

ദോഹ: കൊളംബിയൻ സൂപ്പർ താരം ഹാമിഷ്​ റോഡ്രിഗസിനെ സ്വന്തമാക്കി ഒരാഴ്​ച തികയും മുമ്പ്​ മറ്റൊരു ലോകകപ്പ്​ ചാമ്പ്യൻ ടീം അംഗവുമായി കരാറിൽ ഒപ്പുവെച്ച്​ അൽ റയ്യാൻ എഫ്​.സിയുടെ ശ്രദ്ധേയ നീക്കം. 2018 ലോകകപ്പ്​ കിരീടമണിഞ്ഞ ഫ്രഞ്ച്​ ടീമിലെ അംഗവും ഇറ്റാലിയൻ ക്ലബായ എ.എസ്.​ റോമയുടെ താരവുമായ ഡിഫൻസീവ്​ മിഡ്​ഫീൽഡർ സ്​റ്റീവൻ എൻസോസിയെയാണ്​ റയ്യാൻ തങ്ങളുടെ നിരയിലെത്തിച്ചത്​. ഖത്തർ സ്​റ്റാർസ്​ ലീഗിൽ നാല്​ കളി പിന്നിട്ടിട്ടും ആദ്യ ജയത്തിനായി കാത്തിരിക്കുന്ന റയ്യാ​ൻ ടീം ലൈനപ്പ്​ ശക്​തമാക്കുന്നതിൻെറ ഭാഗമായാണ്​ പുതിയ കരാറുകൾ. 2018 ലോകകപ്പ്​ ടീമിലെ അംഗമായിരുന്നെങ്കിലും കളത്തിലിറങ്ങാൻ ഫൈനൽ വരെ സ്​റ്റീവൻ എൻസോസിക്ക്​ കാത്തിരിക്കേണ്ടിവന്നു. ക്രൊയേഷ്യക്കെതിരായ ഫൈനലിൽ 55ാം മിനിറ്റിൽ എനഗോളോ കാൻെറക്ക്​ പകരക്കാരനായിറങ്ങിയ താരം 4-2ന്​ ​ഫ്രാൻസ്​ ജയിച്ച മത്സരത്തിൽ കപ്പുയർത്താൻ ഭാഗ്യം ലഭിച്ച താരമായി. 2018 മുതൽ റോമയിലായിരുന്നെങ്കിലും ലോണിൽ ഫ്രഞ്ച്​ ക്ലബ്​ റെന്നസിൽ കളിക്കവെയാണ്​ അൽ റയ്യാനിലേക്കുള്ള വരവ്​. ഒക്​ടോബർ 22 അൽ തുമാമ സ്​റ്റേഡിയത്തിൽ അൽ സദ്ദിനെതിരായ അമീർ കപ്പ്​ ഫൈനലിനുള്ള ഒരുക്കത്തിനിടെയാണ്​ പ്രധാന താരങ്ങളുടെ വരവ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quatar World cup
News Summary - Qatar World Cup
Next Story