Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകപ്പിൽ ഖത്തറി​െൻറ...

കപ്പിൽ ഖത്തറി​െൻറ മുത്തം

text_fields
bookmark_border
കപ്പിൽ ഖത്തറി​െൻറ മുത്തം
cancel

ദോ​ഹ: ഏ​ഷ്യ​ൻ ക​പ്പി​ൽ ച​രി​ത്രം വ​ഴി​മാ​റി​ക്കൊ​ടു​ത്തു, ഖ​ത്ത​റി​നാ​യി. അ​ബൂ​ദാ​ബി സാ​യി​ദ് സ്​​പോ​ർ​ ട്സ്​ സി​റ്റി സ്​​റ്റേ​ഡി​യ​ത്തി​ൽ തി​ങ്ങി​നി​റ​ഞ്ഞ ആ​യി​ര​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി, ജ​പ്പാ​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് ശൈ​ഖ് ത​മീ​മിെ​ൻ​റ ഖ​ത്ത​റി​ന് ഏ​ഷ്യ​ൻ ക​പ്പ് കി​രീ​ടം. ഇ​തോ​ടെ ഏ​ഷ്യ​ൻ ക​പ്പി​ൽ മു​ത്ത​മി​ടു​ന്ന ഒ​മ്പ​താ​മ​ത്തെ രാ​ജ്യ​മാ​യി ഖ​ത്ത​ർ മാ​റി.
ആ​ദ്യ പ​കു​തി ഖ​ത്ത​റി​ന് സ്വ​ന്തം
ജ​പ്പാെ​ൻ​റ മു​ന്നേ​റ്റ​ത്തോ​ടെ​യാ​ണ് ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. ആ​ദ്യ പ​ത്ത് മി​നു​ട്ടി​ൽ ഖ​ത്ത​റിെ​ൻ​റ ഗോ​ൾ മു​ഖ​ത്ത് സാ​മു​റാ​യീ​സിെ​ൻ​റ വി​ള​യാ​ട്ട​മാ​യി​രു​ന്നു ക​ണ്ട​ത്. എ​ന്നാ​ൽ ജ​പ്പാ​ൻ സു​നാ​മി​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് അ​ഞ്ച് പ്ര​തി​രോ​ധ ഭ​ട​ൻ​മാ​രെ ഇ​റ​ക്കി​യ സാ​ഞ്ച​സിെ​ൻ​റ ത​ന്ത്രം ഫ​ലി​ക്കു​ക​യാ​യി​രു​ന്നു. ഗോ​ൾ മു​ഖ​ത്തേ​ക്ക് പ​ന്തു​മാ​യി ഇ​ര​ച്ചെ​ത്തി​യ ജ​പ്പാ​ന്, ഖ​ത്ത​ർ ബൂ​അ​ലാം ഖൗ​ഖി​യു​ടെ​യും അ​ബ്ദു​ൽ ക​രീം ഹ​സ​െ​ൻ​റ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ഖ​ത്ത​ർ പ്ര​തി​രോ​ധം ക​ന​ത്ത ആ​ഘാ​ത​മാ​ണ് സൃ​ഷ്​​ടി​ച്ച​ത്. ഇ​തി​നി​ട​യി​ൽ ജ​പ്പാ​നെ ഞെ​ട്ടി​ച്ച് ഖ​ത്ത​റിെ​ൻ​റ ആ​ദ്യ ഗോ​ൾ പി​റ​ന്ന​ു. ഗോ​ൾ നേ​ടി​യ​താ​ക​ട്ടെ ഗോ​ള​ടി​യ​ന്ത്രം അ​ൽ മു​അ​സ്​ അ​ലി. ഗോ​ള​ടി​പ്പി​ക്കു​ന്ന​തി​ൽ മി​ടു​ക്ക​നാ​യ അ​ക്രം അ​ഫീ​ഫ് ത​ന്നെ​യാ​യി​രു​ന്നു ഇ​ത്ത​വ​ണ​യും പി​ന്ന​ണി​യി​ൽ. അ​ക്രം അ​ഫീ​ഫി​ൽ നി​ന്നും സ്വീ​ക​രി​ച്ച പ​ന്ത് ര​ണ്ട് ത​വ​ണ ജ​ഗ്ൾ ചെ​യ്ത​തി​ന് ശേ​ഷം ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ഓ​വ​ർ​ഹെ​ഡ് കി​ക്കി​ലൂ​ടെ​യാ​ണ് മു​അ​സ്​ അ​ലി ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ഖ​ത്ത​റി​നാ​യി നി​ർ​ണാ​യ​ക ലീ​ഡ് നേ​ടി​ക്കൊ​ടു​ത്ത​ത്. സ്​​കോ​ർ 1–0. ഗോ​ൾ നേ​ട്ട​ത്തോ​ടെ ഒ​രു ഏ​ഷ്യ​ൻ ക​പ്പ് ടൂ​ർ​ണ​മെ​ൻ​റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ട്ട​മെ​ന്ന 1996ലെ ​ഇ​റാെ​ൻ​റ അ​ലി​ദാ​യി സ്​​ഥാ​പി​ച്ച എ​ട്ട് ഗോ​ൾ റെ​ക്കോ​ർ​ഡ് മ​റി​ക​ട​ക്കാ​നും ദു​ഹൈ​ലിെ​ൻ​റ മു​ന്നേ​റ്റ​നി​ര​ക്കാ​ര​നാ​യി.
ഒ​രു ഗോ​ൾ വീ​ണ​തോ​ടെ ഉ​ണ​ർ​ന്ന് ക​ളി​ച്ച ജ​പ്പാ​ൻ മു​ന്നേ​റ്റ​ങ്ങ​ൾ വീ​ണ്ടും ഖ​ത്ത​ർ പ്ര​തി​രോ​ധ​ത്തി​ൽ ത​ട്ടി ആ​ടി​യു​ല​യു​ന്ന​താ​ണ് ക​ണ്ട​ത്. 5–3–2 ശൈ​ലി​യി​ൽ ടീ​മി​നെ ക​ള​ത്തി​ലി​റ​ക്കി​യ കോ​ച്ച് സാ​ഞ്ച​സിെ​ൻ​റ നീ​ക്ക​മാ​യി​രു​ന്നു ഇ​തി​ന് പി​ന്നി​ൽ. ഒ​രു നീക്കം പോ​ലും ബോ​ക്സ്​ ക​ട​ക്കാ​തി​രി​ക്കാ​ൻ ഖ​ത്ത​ർ കോ​ട്ട​കെ​ട്ടി.
27ാം മി​നു​ട്ടി​ൽ ഖ​ത്ത​റിെ​ൻ​റ അ​പ്ര​തീ​ക്ഷി​ത ലീ​ഡ്. ഇ​ത്ത​വ​ണ​യും ഗോ​ളി​ന് വ​ഴി​യൊ​രു​ക്കി​യ​ത് അ​ൽ സ​ദ്ദ് സ്​ൈ​ട്ര​ക്ക​ർ അ​ക്രം അ​ഫീ​ഫ് ത​ന്നെ. 20 ത​വ​ണ ഖ​ത്ത​രി ക​ളി​ക്കാ​രു​ടെ കാ​ലു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച പ​ന്ത് അ​ക്രം അ​ഫീ​ഫി​ൽ നി​ന്നും എ​ത്തി​യ​ത് സ​​സ്​​പെ​ൻ​ഷ​ൻ ക​ഴി​ഞ്ഞ ്തി​രി​ച്ചെ​ത്തി​യ അ​ബ്ദു​ൽ അ​സീ​സ്​ ഹാ​തി​മി​ലേ​ക്ക്. പാ​സ്​ സ്വീ​ക​രി​ച്ച ഹാ​തിം ആ​റ്റി​ക്കു​റു​ക്കി ഇ​ട​ങ്കാ​ല് കൊ​ണ്ട് ജ​പ്പാ​ൻ വ​ല​യി​ലേ​ക്ക് ഷോ​ട്ടു​തി​ർ​ത്ത​പ്പോ​ൾ ഗോ​ൾ കീ​പ്പ​ർ സു​യി​ഷി ഗോ​ൺ​ഡ​ക്ക് സ്​​പ​ർ​ശി​ക്കാ​ൻ പോ​ലും സാ​ധി​ച്ചി​ല്ല. വ​ള​ഞ്ഞ് പു​ള​ഞ്ഞ് പോ​സ്​​റ്റിെ​ൻ​റ ഇ​ട​ത്തേ മൂ​ല​യി​ലേ​ക്ക് പ​ന്ത് ക​യ​റി. സ്​​കോ​ർ 2–0. ദ​ക്ഷി​ണ​കൊ​റി​യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഖ​ത്ത​റിെ​ൻ​റ വി​ജ​യ​ഗോ​ൾ നേ​ടി​യ​തും അ​ബ്ദു​ൽ അ​സീ​സ്​ ഹാ​തിം ത​ന്നെ​യാ​യി​രു​ന്നു. ര​ണ്ട് ഗോ​ൾ വീ​ണ​തോ​ടെ ക​ളി തീ​ർ​ത്തും ഖ​ത്ത​രി​ക​ളു​ടെ അ​ടു​ത്താ​യി. ഇ​തി​നി​ട​യി​ൽ ക്യാ​പ്റ്റ​ൻ ഹ​സ​ൻ അ​ൽ ഹൈ​ദൂ​സിെ​ൻ​റ ഷോ​ട്ട് പോ​സ്​​റ്റി​ൽ ത​ട്ടി മ​ട​ങ്ങി. ര​ണ്ട് ഗോ​ൾ ലീ​ഡി​ൽ ആ​ദ്യ പ​കു​തി​ക്ക് അ​വ​സാ​നം.
ജ​പ്പാെ​ൻ​റ തി​രി​ച്ചു​വ​ര​വ്
ര​ണ്ടാം പ​കു​തി​യി​ൽ തീ​ർ​ത്തും വ്യ​ത്യ​സ്​​ത​മാ​യ ജ​പ്പാ​നാ​യി​രു​ന്നു ക​ള​ത്തി​ൽ. ര​ണ്ട് ഗോ​ളിെ​ൻ​റ ലീ​ഡി​ൽ അ​ന്നാ​ബി​ക​ൾ ആ​ല​സ്യ​ത്തി​ലേ​ക്ക് പോ​യ​പ്പോ​ൾ ജ​പ്പാ​ൻ അ​വ​സ​രം മു​ത​ലെ​ടു​ക്കു​ക​യും നി​ര​ന്ത​രം ഖ​ത്ത​ർ ഗോ​ൾ മു​ഖ​ത്ത് ഭീ​ഷ​ണി സൃ​ഷ്​​ടി​ക്കു​ക​യും ചെ​യ്തു. ബൂ​അ​ലാം ഖൗ​ഖി​യു​ടെ പ്ര​തി​രോ​ധ​മി​ക​വാ​ണ് ഖ​ത്ത​റി​നെ പ​ല​പ്പോ​ഴും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ര​ണ്ടാം പ​കു​തി​യി​ൽ ഖ​ത്ത​ർ നി​ര​ന്ത​രം കോ​ർ​ണ​ർ കി​ക്കു​ക​ൾ വ​ഴ​ങ്ങു​ക​യും ചെ​യ്തെ​ങ്കി​ലും ഗോ​ൾ അ​ക​ന്നു നി​ന്നു. 61ാം മി​നു​ട്ടി​ൽ ബോ​ക്സി​ലെ കൂ​ട്ട​പ്പൊ​രി​ച്ചി​ലി​ൽ ജ​പ്പാ​ൻ ക​ളി​ക്കാ​ര​നു​മാ​യി ത​ല​യി​ടി​ച്ച് ഖൗ​ഖി പു​റ​ത്ത് പോ​യ​പ്പോ​ൾ ഖ​ത്ത​ർ പ്ര​തി​രോ​ധം ആ​ടി​യു​ല​ഞ്ഞു. പ​ക​ര​മി​റ​ങ്ങി​യ സാ​ലിം അ​ൽ ഹാ​ജി​രി​ക്ക് ഖൗ​ഖി​യു​ടെ വി​ട​വ് നി​ക​ത്താ​നാ​യി​ല്ല. ഇ​തി​നി​ട​യി​ൽ ജ​പ്പാെ​ൻ​റ ഗോ​ൾ വീ​ണു. 69ാം മി​നു​ട്ടി​ൽ ഖ​ത്ത​ർ പ്ര​തി​രോ​ധ നി​ര​യെ ക​ബ​ളി​പ്പി​ച്ച് പ​ന്തു​മാ​യി മു​ന്നേ​റി​യ ത​കു​മി മി​നാ​മി​നോ​യാ​ണ് ജ​പ്പാ​ന് മ​ത്സ​ര​ത്തി​ലേ​ക്കു​ള്ള തി​രി​ച്ച് വ​ര​വ് ന​ൽ​കി​യ​ത്. ഒ​സാ​കോ​യു​ടെ പാ​സി​ൽ മി​നാ​മി​നോ​യു​ടെ ചി​പ്പിം​ഗി​ൽ ഇ​താ​ദ്യ​മാ​യി ഖ​ത്ത​ർ ഗോ​ളി സ​അ​ദ് അ​ൽ ശീ​ബി​ന് ഗോ​ൾ വ​ഴ​ങ്ങേ​ണ്ടി വ​ന്നു. സ്​​കോ​ർ 2–1.
വി​ജ​യം എ​ളു​പ്പ​മാ​ക്കി​യ പെ​നാ​ൽ​ട്ടി
ഒ​രു ഗോ​ൾ തി​രി​ച്ച​ടി​ച്ച​തോ​ടെ പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ​യും വേ​ഗ​ത്തി​ലും ക​ളം വാ​ണ ജ​പ്പാ​ൻ ഏ​ത് നി​മി​ഷ​വും ര​ണ്ടാം ഗോ​ൾ അ​ടി​ക്കു​മെ​ന്ന ഘ​ട്ട​ത്തി​ലാ​ണ് ജ​പ്പാ​ന് കൂ​നി​ന്മേ​ൽ കു​രു​വാ​യി പെ​നാ​ൽ​ട്ടി വ​ന്ന​ത്. ഖ​ത്ത​റി​ന് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച കോ​ർ​ണ​ർ കി​ക്കി​ൽ അ​ബ്ദു​ൽ ക​രീം ഹ​സ​ൻ ത​ല​വെ​ച്ചെ​ങ്കി​ലും പ​ന്ത് കൊ​ണ്ട​ത് ജ​പ്പാ​ൻ ക്യാ​പ്റ്റ​ൻ യോ​ഷി​ദ​യു​ടെ കൈ​യ്യി​ൽ. ഖ​ത്ത​ർ ക​ളി​ക്കാ​രു​ടെ അ​പ്പീ​ലി​നെ തു​ട​ർ​ന്ന് വാ​ർ (വീ​ഡി​യോ അ​സി​സ്​്റ്റ് റ​ഫ​റി) സം​വി​ധാ​ന​ത്തി​ലൂ​ടെ പ​രി​ശോ​ധി​ച്ച റ​ഫ​റി റ​ഷ്വാ​ൻ ഇ​ർ​മാ​തോ​വ് കൈ ​ചൂ​ണ്ടി​യ​ത് പെ​നാ​ൽ​ട്ടി സ്​​പോ​ട്ടി​ലേ​ക്ക്.
ജ​പ്പാ​ൻ നാ​യ​ക​ൻ മ​ഞ്ഞ​ക്കാ​ർ​ഡ് വ​ഴ​ങ്ങു​ക​യും ചെ​യ്തു. പെ​നാ​ൽ​ട്ടി കി​ക്കെ​ടു​ത്ത​ത് യു​വ സ്​ൈ​ട്ര​ക്ക​ർ അ​ക്രം അ​ഫീ​ഫ്. അ​നാ​യാ​സ​മാ​യി പ​ന്ത് വ​ല​യി​ലേ​ക്ക്. സ്​​കോ​ർ 3–1.
മൂ​ന്നാം ഗോ​ളും വീ​ണ​തോ​ടെ ഖ​ത്ത​ർ ക്യാ​മ്പ് ആ​ഹ്ലാദ​മു​ഖ​രി​ത​മാ​യി. ആ​ദ്യ​മാ​യി കോ​ച്ച് ഫെ​ലി​ക്സ്​ സാ​ഞ്ച​സിെ​ൻ​റ മു​ഖ​ത്ത് സ​ന്തോ​ഷ​ത്തിെ​ൻ​റ ചി​രി പ​ട​ർ​ന്നു. ജ​ഴ്സി​യ​ഴി​ച്ച് ഗോ​ൾ​നേ​ട്ടം ആ​ഘോ​ഷി​ച്ച അ​ഫീ​ഫി​നും കി​ട്ടി റ​ഫ​റി​യു​ടെ മ​ഞ്ഞ​ക്കാ​ർ​ഡ്.
മ​ത്സ​രം അ​വ​സാ​ന​ത്തി​ലേ​ക്ക് നീ​ങ്ങ​വേ പൊ​ടു​ന്ന​നേ ല​ഭി​ച്ച പെ​നാ​ൽ​ട്ടി ഖ​ത്ത​ർ ടീ​മി​ന് കൂ​ടു​ത​ൽ ഉ​ണ​ർ​വ് സ​മ്മാ​നി​ക്കുകയായിരുന്നു. ജ​പ്പാ​നാ​ക​ട്ടെ, ഖ​ത്ത​ർ മു​ന്നേ​റ്റ​ത്തെ പ്ര​തി​രോ​ധി​ക്കാ​നാ​കാ​തെ​യും ഖ​ത്ത​ർ പ്ര​തി​രോ​ധം ഭേ​ദി​ക്കാ​ൻ ക​ഴി​യാ​തെ​യും കു​ഴ​ങ്ങി. അ​ഞ്ച് മി​നു​ട്ട് അ​ധി​ക​സ​മ​യം റ​ഫ​റി അ​നു​വ​ദി​ച്ചെ​ങ്കി​ലും അ​ദ്ഭു​ത​ങ്ങ​ളൊ​ന്നും സം​ഭ​വി​ച്ചി​ല്ല. ഫൈ​ന​ൽ വി​സി​ൽ മു​ഴ​ങ്ങു​മ്പോ​ൾ റാ​ങ്കിം​ഗി​ൽ 43 സ്​​ഥാ​നം മു​ന്നി​ലു​ള്ള ജ​പ്പാ​നെ ത​ക​ർ​ത്ത് ഖ​ത്ത​റി​ന് ആ​ദ്യ ഏ​ഷ്യ​ൻ ക​പ്പ് കി​രീ​ടം.

Show Full Article
TAGS:qatar football asiancup football al moez gatar news 
Web Title - qatar won asian cup football-qatar-gulfnews
Next Story