ഖത്തർ വിമൻസ് ഫോറം റമദാൻ ഫിറ്റ്നസ് ചലഞ്ച് വ്യത്യസ്തമായി
text_fieldsലോക മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി) ഖത്തർ നടത്തിയ ഖത്തർ വിമൻസ് ഫോറം റമദാൻ ഫിറ്റ്നസ് ചലഞ്ചിലെ വിജയികൾ
ദോഹ: ലോക മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി) ഖത്തർ നടത്തിയ ഖത്തർ വിമൻസ് ഫോറം റമദാൻ ഫിറ്റ്നസ് ചലഞ്ചിലെ വിജയികളെ ആദരിച്ചു. വെർച്വൽ അവാർഡ് ദാന ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു. 'ആർക്കാണ് കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുക?'എന്നതായിരുന്നു ആശയം.
പങ്കെടുത്തവർ റമദാൻ മാസത്തിൽ 30 ദിവസത്തേക്ക് അവരുടെ ദൈനംദിന ഫിറ്റ്നസ് പ്രവർത്തനങ്ങൾ രേഖപ്പെടുത്തി. നടത്തം, സൈക്ലിങ്, ഇൻഡോർ കാർഡിയോ വ്യായാമം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിരുന്നു മത്സരത്തിൽ. വിജയികൾ: സൈക്ലിങ്: ലഫ്റ്റനൻറ് കേണൽ ഡി. പുരുഷോത്തമൻ പിള്ള. നടത്തം: ഗീത ജിജി. ഇൻഡോർ കാർഡിയോ വ്യായാമം: ആസിഫ് മൊയ്ദുട്ടി. ഐ.സി.ബി.എഫ് വൈസ് പ്രസിഡൻറ് വിനോദ് വി. നായർ മുഖ്യാതിഥിയായിരുന്നു. ഡബ്ല്യു.എം.സി ഖത്തർ പ്രസിഡൻറ് കെ.ആർ. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കാജൽ മൂസ അധ്യക്ഷത വഹിച്ചു. ട്രഷറർ കരിഷ്മ ഹസ്സനും മീഡിയ കൺവീനർ നന്ദിനി വൽസനും സംസാരിച്ചു.
വൈസ് പ്രസിഡൻറ് പ്രേമ ശരത്ചന്ദ്രനായിരുന്നു അവതാരക. മിഡിൽ ഈസ്റ്റ് റീജിയൻ പ്രസിഡൻറ് ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി സന്തോഷ് കേട്ടേത്ത്, വനിതാ ഫോറം പ്രസിഡൻറ് എസ്ത്തർ ഐസക്, സെക്രട്ടറി റാണി ലിജേഷ്, സോഷ്യൽ മീഡിയ ചെയർമാൻ അബ്ദുൽ അസീസ്, ഡബ്ല്യു.എം.സി ഖത്തർ ചെയർമാൻ വി.എസ്. നാരായണൻ, ജനറൽ സെക്രട്ടറി സുരേഷ് കരിയാട്, വൈസ് ചെയർമാൻ ലഫ്റ്റനൻറ് കേണൽ ഡി. പുരുഷോത്തമൻ പിള്ള, വൈസ് പ്രസിഡൻറ് വിദ്യ രഞ്ജിത്ത്, സെക്രട്ടറി സുരേഷ് കുമാർ, യൂത്ത് വിങ് പ്രസിഡൻറ് ബി.എം. ഫാസിൽ എന്നിവർ വിജയികളെയും പങ്കെടുത്തവരെയും അഭിനന്ദിച്ചു.സ്പോർട്സ് കൺവീനർ ഷഹാന അബ്ദുൽ ഖാദർ സ്വാഗതവും ജനറൽ സെക്രട്ടറി സിമി ഷമീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

