Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘ഖ​ത്ത​ർ...

‘ഖ​ത്ത​ർ സാ​ക്ഷ്യം​വ​ഹി​ച്ച​ത്​ മാ​റ്റ​ങ്ങ​ളു​ടെ ലോ​ക​ക​പ്പി​ന്​’

text_fields
bookmark_border
Qatar witnessed a world cup of changes
cancel
camera_alt

ക​ള്‍ച​റ​ല്‍ ഫോ​റം കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ​മ്മാ​ന​ദാ​ന​വും വ​ള​ൻ​റി​യ​ർ ആ​ദ​ര​വും ‘മാ​ധ്യ​മം’ ന്യൂ​സ്​ എ​ഡി​റ്റ​ൻ എ​ൻ.​എ​സ്.​ നി​സാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: ഫി​ഫ ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ക​ള്‍ച​റ​ല്‍ ഫോ​റം കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​വ​ച​ന​മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ള്‍ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ലോ​ക​ക​പ്പി​ല്‍ വ​ള​ന്റി​യ​ര്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ച കോ​ഴി​ക്കോ​ട് ജി​ല്ല​ക്കാ​രാ​യ വ​ള​ന്റ​യ​ര്‍മാ​ര്‍ക്കു​ള്ള ആ​ദ​ര​വും സം​ഘ​ടി​പ്പി​ച്ചു. പ്ര​വ​ച​ന മ​ത്സ​ര​ത്തി​ല്‍ ശ​രി​യാ​യ ഉ​ത്ത​രം ന​ല്‍കി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ്‌ ആ​റ്​ വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

ലോ​ക​ക​പ്പ് റി​പ്പോ​ര്‍ട്ട് ചെ​യ്യാ​നെ​ത്തി​യ സ്പോ​ർ​ട്സ് ജേ​ണ​ലി​സ്റ്റും മാ​ധ്യ​മം ന്യൂ​സ് എ​ഡി​റ്റ​റു​മാ​യ എ​ന്‍.​എ​സ്. നി​സാ​ര്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​റ്റ​ങ്ങ​ളു​ടെ ലോ​ക​ക​പ്പി​നാ​ണ് ഖ​ത്ത​ർ സാ​ക്ഷ്യം​വ​ഹി​ച്ച​തെ​ന്നും മി​ക​ച്ച ക​ളി​ക​ള്‍ കാ​ഴ്ച​വെ​ച്ച ടീ​മി​നോ​ടൊ​പ്പം മ​ത്സ​ര​ത്തി​ന് വേ​ദി​യൊ​രു​ക്കി​യ ഖ​ത്ത​റും ഫു​ട്ബാ​ൾ​പ്രേ​മി​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വ​ദേ​ശി​ക​ളും ഇ​ന്ത്യ​ക്കാ​രു​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി സ​മൂ​ഹ​വും ലോ​ക​ക​പ്പി​ന്റെ വി​ജ​യ​ത്തി​ൽ വ​ലി​യ പ​ങ്കാ​ണ് വ​ഹി​ച്ച​ത്. എ​ല്ലാ എ​തി​ർ പ്ര​ചാ​ര​ണ​ങ്ങ​ളെ​യും പ്ര​തി​രോ​ധി​ച്ച് ഒ​രു രാ​ജ്യം എ​ടു​ത്ത തീ​രു​മാ​നം എ​ങ്ങ​നെ ഭം​ഗി​യാ​യി ന​ട​പ്പാ​ക്കാം എ​ന്ന് ലോ​ക​ത്തി​ന് കാ​ണി​ച്ചു​കൊ​ടു​ക്കാ​ൻ ഖ​ത്ത​റി​ന് സാ​ധി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫി​ഫ അ​തി​ഥി​യാ​യി ദോ​ഹ​യി​ലെ​ത്തി​യ ഫ്രീ​സ്റ്റൈ​ല്‍ പ്ര​തി​ഭ ഹാ​ദി​യ ഹ​ക്കീ​മി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ക​ള്‍ച​റ​ല്‍ ഫോ​റം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് കു​ഞ്ഞി, ഹാ​ദി​യ ഹ​കീം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്റ് സാ​ദി​ഖ് ചെ​ന്നാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ള്‍ച​റ​ല്‍ ഫോ​റം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്‌ കു​ഞ്ഞി, ട്ര​ഷ​റ​ര്‍ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ഖ്ബൂ​ല്‍ അ​ഹ​മ്മ​ദ്, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ അ​ഡ്വ. ഇ​ഖ്ബാ​ൽ, സ​ക്കീ​ന അ​ബ്ദു​ല്ല, ഡോ. ​നൗ​ഷാ​ദ് കു​റ്റ്യാ​ടി, അ​ഫ്സ​ൽ ചേ​ന്ദ​മം​ഗ​ലൂ​ര്‍, ട്ര​ഷ​റ​ര്‍ അം​ജ​ദ് കൊ​ടു​വ​ള്ളി, എ​ന്‍.​എ​സ്. നി​സാ​ര്‍, ഹാ​ദി​യ ഹ​ക്കീം എ​ന്നി​വ​ര്‍ വി​ജ​യി​ക​ള്‍ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ള്‍ ന​ല്‍കി.

ക​ള്‍ച​റ​ല്‍ ഫോ​റം കോ​ഴി​ക്കോ​ട് ജി​ല്ല സെ​ക്ര​ട്ട​റി​മാ​രാ​യ അ​ബ്ദു​റ​ഹീം വേ​ങ്ങേ​രി, യാ​സ​ര്‍ ടി.​കെ, ഹാ​രി​സ് പു​തു​ക്കൂ​ല്‍, റാ​സി​ഖ് എ​ന്‍, ജി​ല്ല ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ആ​രി​ഫ് വ​ട​ക​ര, സൈ​നു​ദ്ദീ​ന്‍ നാ​ദാ​പു​രം, റ​ബീ​ഹ് സ​മാ​ന്‍, ന​ജ്മ​ല്‍ പാ​റ​ക്ക​ട​വ്, ഉ​മ​ർ മാ​സ്റ്റ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്റു​മാ​രാ​യ ഷ​രീ​ഫ് കെ.​ടി, അ​സ്‌​ലം വ​ട​ക​ര തു​ട​ങ്ങി​യ​വ​ര്‍ വ​ള​ന്റി​യ​ര്‍മാ​ര്‍ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ര്‍പ്പ​ണം ന​ട​ത്തി. ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ഡ്വ. ഇ​ക്ബാ​ൽ സ്വാ​ഗ​ത​വും സ്പോ​ർ​ട്സ് വി​ങ് ക​ൺ​വീ​ന​ർ മു​ഹ്സി​ൻ ഓ​മ​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNews
News Summary - 'Qatar witnessed a world cup of changes'
Next Story