Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോ​ട്ട​കെ​ട്ടി സൈ​ബ​ർ...

കോ​ട്ട​കെ​ട്ടി സൈ​ബ​ർ സു​ര​ക്ഷ

text_fields
bookmark_border
cyber security
cancel

ദോ​ഹ: ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ൽ സൈ​ബ​ർ സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നി​ട​യി​ലും ക​ഴി​ഞ്ഞ വ​ർ​ഷം ഖ​ത്ത​ർ ത​ട​ഞ്ഞ​ത് 23 ദ​ശ​ല​ക്ഷം സൈ​ബ​ർ സു​ര​ക്ഷാ ഭീ​ഷ​ണി​ക​ൾ. ഖ​ത്ത​റി​ന് നേ​രെ​യു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഏ​റ്റ​വും പു​തി​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​താ​യി സൈ​ബ​ർ സു​ര​ക്ഷ​യി​ലെ ആ​ഗോ​ള​ഭീ​മ​നാ​യ ട്രെ​ൻ​ഡ് മൈ​ക്രോ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഹാ​ക്ക​ർ​മാ​രു​ടെ​യും ത​ട്ടി​പ്പു​കേ​ന്ദ്ര​ങ്ങ​ളു​ടെ​യും 23 ദ​ശ​ല​ക്ഷം ഇ​ല​ക്ട്രോ​ണി​ക് ഭീ​ഷ​ണി​ക​ൾ വി​ജ​യ​ക​ര​മാ​യി ക​ണ്ടെ​ത്തു​ക​യും ത​ട​യു​ക​യും ചെ​യ്ത​താ​യി ‘സു​ര​ക്ഷാ ത​ന്ത്ര​ങ്ങ​ളി​ലെ പു​ന​ർ​വി​ചി​ന്ത​നം എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള വാ​ർ​ഷി​ക സൈ​ബ​ർ സു​ര​ക്ഷ റി​പ്പോ​ർ​ട്ടി​ൽ ക​മ്പ​നി വെ​ളി​പ്പെ​ടു​ത്തി.

ഡേ​റ്റാ സെ​ന്റ​റു​ക​ൾ, ക്ലൗ​ണ്ട് ക​മ്പ്യൂ​ട്ടി​ങ് പ​രി​സ്ഥി​തി​ക​ൾ, നെ​റ്റ് വ​ർ​ക്കു​ക​ൾ, എ​ൻ​ഡ് പോ​യ​ന്റു​ക​ൾ എ​ന്നി​വ​ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കു​ന്ന​വ​രാ​ണ് ട്രെ​ൻ​ഡ് മൈ​ക്രോ.

ഖ​ത്ത​റി​ന് നേ​രെ​യു​ള്ള സൈ​ബ​ർ ഭീ​ഷ​ണി​ക​ളി​ൽ 41 ല​ക്ഷ​ത്തി​ല​ധി​കം സൈ​ബ​ർ ആ​ക്ര​മ​ണ ഇ-​മെ​യി​ലു​ക​ളും എ​ട്ട് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം മാ​ൽ​വെ​യ​ർ ആ​ക്ര​മ​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി. നാ​ല് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വ്യ​ക്തി​ക​ൾ​ക്കും ക​മ്പ​നി​ക​ൾ​ക്കു​മാ​ണ് ട്രെ​ൻ​ഡ് മൈ​ക്രോ സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​ത്.

ഇ​ത് കൂ​ടാ​തെ ഏ​ക​ദേ​ശം 45,000 ഇ​ൻ​ഫി​ൽ​ട്രേ​ഷ​ൻ ശ്ര​മ​ങ്ങ​ളും 51 ല​ക്ഷം ആ​ന്ത​രി​ക​വും ബാ​ഹ്യ​വു​മാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ ക​മ്പ​നി തി​രി​ച്ച​റി​യും പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വ​ർ​ഷം മു​ഴു​വ​ൻ സു​ര​ക്ഷാ​വി​ദ​ഗ്ധ​ർ നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ളെ അ​ടി​വ​ര​യി​ടു​ന്ന​താ​ണ് ട്രെ​ൻ​ഡ് മൈ​ക്രോ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ.

ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ൽ സൈ​ബ​ർ സു​ര​ക്ഷാ ഭീ​ഷ​ണി ക​ണ്ടെ​ത്ത​ലു​ക​ളി​ൽ 55 ശ​ത​മാ​നം വ​ർ​ധ​ന റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി ട്രെ​ൻ​ഡ് മൈ​ക്രോ ചൂ​ണ്ടി​ക്കാ​ട്ടി. ലോ​ക​മെ​മ്പാ​ടു​മു​ള്ള സൈ​ബ​ർ ഭീ​ഷ​ണി​ക​ളു​ടെ വ്യാ​പ്തി​യെ സൂ​ചി​പ്പി​ക്കു​ന്ന​താ​ണ് ഇ​ത്. അ​തേ​സ​മ​യം, ട്രെ​ൻ​ഡ് മൈ​ക്രോ​യു​ടെ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ കാ​ര​ണം 2022 ബ്ലോ​ക്ക് ചെ​യ്ത ക്ഷു​ദ്ര ഫ​യ​ലു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 242 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി.

സാ​ങ്കേ​തി​ക​വി​ദ്യ അ​ഭൂ​ത​പൂ​ർ​വ​മാ​യ വേ​ഗ​ത​യി​ൽ വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ൽ അ​വ​സ​ര​ങ്ങ​ളോ​ടൊ​പ്പം വെ​ല്ലു​വി​ളി​ക​ളും ഉ​ണ്ടാ​കു​ന്ന​താ​യി ട്രെ​ൻ​ഡ് മൈ​ക്രോ ഗ​ൾ​ഫ് ആ​ൻ​ഡ് എ​മ​ർ​ജി​ങ് മാ​ർ​ക്ക​റ്റ്‌​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​സ​ദ് അ​റ​ബി പ​റ​ഞ്ഞു. ഡി​ജി​റ്റ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ലെ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ഫ​ല​പ്ര​ദ​മാ​യി ല​ഘൂ​ക​രി​ക്കാ​നും ഭാ​വി​യി​ലെ വെ​ല്ലു​വി​ളി​ക​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​നും സ​മ​ഗ്ര​മാ​യ സു​ര​ക്ഷാ ക​വേ​റ​ജ്, മ​ൾ​ട്ടി ല​യേ​ഡ് പ്ര​തി​രോ​ധ ത​ന്ത്ര​ങ്ങ​ൾ, സം​ര​ക്ഷ​ണ​ത്തി​ന്റെ ഘ​ട്ട​ങ്ങ​ൾ എ​ന്നി​വ​യു​ടെ ആ​വ​ശ്യ​ക​ത ട്രെ​ൻ​ഡ് മൈ​ക്രോ റി​പ്പോ​ർ​ട്ടി​ൽ ഊ​ന്നി​പ്പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyber securityQatar
News Summary - Qatar with the best performance in cyber security
Next Story