Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലി​ബി​യ​ക്ക്...

ലി​ബി​യ​ക്ക് ദു​രി​താ​ശ്വാ​സ സ​ഹാ​യ​വു​മാ​യി ഖ​ത്ത​ർ

text_fields
bookmark_border
qatar
cancel
camera_alt

ലി​ബി​യ​യി​ലേ​ക്കു​ള്ള ഖ​ത്ത​റി​ന്റെ ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്നു

ദോ​ഹ: പ്ര​ള​യ​ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ലി​ബി​യ​യി​ലേ​ക്ക് വ​ൻ​തോ​തി​ൽ ദു​രി​താ​ശ്വാ​സ സ​ഹാ​യ​മെ​ത്തി​ച്ച് ഖ​ത്ത​ർ. മ​രു​ന്നും ഭ​ക്ഷ​ണ​വും അ​വ​ശ്യ​വ​സ്തു​ക്ക​ളും ഉ​ൾ​പ്പെ​ടു​ത്തി 67 ട​ൺ ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ളു​മാ​യി ര​ണ്ട് വി​മാ​ന​ങ്ങ​ൾ ലി​ബി​യ​യി​ലെ ബെ​നി​ന അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. കെ​ടു​തി​ക​ൾ നേ​രി​ടു​ന്ന​തി​നു​ള്ള എ​മ​ർ​ജ​ൻ​സി റെ​സ്​​പോ​ൺ​സി​ന്റെ ഭാ​ഗ​മാ​യാ​ണ് ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ്, ര​ക്ഷാ പ്ര​വ​ർ​ത്ത​ന, ദു​രി​താ​ശ്വാ​സം എ​ന്നി​വ​ക്കു​ള്ള സ്ഥി​ര സ​മി​തി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ജ്ജീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കി​യ​ത്.

ഇ​തി​നൊ​പ്പം ഖ​ത്ത​ർ ഫ​ണ്ട് ഫോ​ർ ഡെ​വ​ല​പ്മെ​ന്റ് നേ​തൃ​ത്വ​ത്തി​ൽ ഫീ​ൽ​ഡ് ആ​ശു​പ​ത്രി​യും ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലു​മാ​യി തീ​രാ​ദു​രി​ത​ത്തി​ലാ​യി ലി​ബി​യ​യി​ൽ ഇ​തി​ന​കം 6000ത്തി​ലേ​റെ പേ​ർ മ​രി​ച്ച​താ​യാ​ണ് സൂ​ച​ന. 10,000 പേ​രെ​യെ​ങ്കി​ലും കാ​ണാ​താ​യ​താ​യും രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LibyaQatar
News Summary - Qatar with relief aid to Libya
Next Story